തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉപഭോക്താക്കൾക്ക് കാര്യമായ പോറലേൽക്കാതെ നിരക്ക് വർധന നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നകാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് വൻ തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമായി വന്നിരിക്കുകയാണെന്ന് മന്ത്രി പറയുന്നു. നിരക്ക് വർധനയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും തുടർ പരിശോധനകളും റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്. നവംബറിൽ നിരക്ക് വർധന പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital