News4media TOP NEWS
‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

News

News4media

പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്തളത്ത് വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പന്തളം കുരമ്പാലയില്‍ പുലര്‍ച്ചെ എംസി റോഡിലാണ് അപകടം. ആശാന്‍തുണ്ടില്‍ കിഴക്കേതില്‍ രാജേഷ് എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് പൂര്‍ണമായി തകര്‍ന്നു. അപകടസമയത്ത് രാജേഷ്, ഭാര്യ ദീപ, മക്കള്‍ മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്‌. നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ അത്ര ഗുരുതരമല്ലെന്നാണ് വിവരം. Accident as goods lorry overturns on top of house in […]

November 30, 2024
News4media

നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം, അപകടം പാലക്കാട് ചിറ്റൂരിൽ

പാലക്കാട്: നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി അപകടം. ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയിരുന്ന യുവതി മരിച്ചു. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്.(Lorry accident in palakkad; woman died) പാലക്കാട് ചിറ്റൂരിലാണ് സംഭവം. ആലാംകടവിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഇറച്ചിക്കോഴി കയറ്റിവന്ന ലോറിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിഞ്ഞത്. പാർവതിയ്ക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ […]

November 29, 2024
News4media

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ പെരുവന്താനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തുവച്ചാണ് താഴ്ചയിലേക്ക് ലോറി മറഞ്ഞത്. National permit lorry carrying load to Kerala overturned പിന്നാലെയെത്തിയ വാഹന യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലീസും മുണ്ടക്കയം പോലീസും സംഭവ സ്ഥലത്ത് എത്തി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

November 13, 2024
News4media

ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ; മണ്ണിൽ പുതഞ്ഞു പോയ സ്ത്രീയെ രക്ഷപെടുത്തി

ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മറിഞ്ഞു. അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ യുവതിയെ മണ്ണിനടിയിൽ പുതഞ്ഞ നിലയിൽ കണ്ടു. ഉടൻ തന്നെ ഓടി വന്ന് യുവതിയെ ര​ക്ഷപെടുത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലാണ് സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ വളവിൽ വെച്ച് നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഉഡുപ്പി ജില്ലയിലെ ബിന്ദുവാർ സ്വദേശിനിയായ ആരതി ഷെട്ടി (30) ഇരുചക്രവാഹത്തിൽ ലോറിക്ക് അരികിലൂടെ നീങ്ങുകയായിരുന്നു. ലോറി […]

November 1, 2024
News4media

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; അപകടം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.(Private bus collides with Taurus lorry in kochi; passenger died) പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. ഈ സമയം സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്‌ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട […]

October 30, 2024
News4media

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞു കയറി; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം; അപകടം കണ്ണൂരിൽ

കണ്ണൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കണ്ണൂർ ഏഴിമല കുരിശുമുക്കിലാണ് ദാരുണസംഭവം ഉണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ യശോദ (68), ശോഭ (46) എന്നിവരാണ് മരിച്ചത്.(Pickup lorry accident in kannur; two woman workers died) രാവിലെ തൊഴിലുറപ്പ് തൊഴിലിനു പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ലേഖ എന്ന തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ […]

October 28, 2024
News4media

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു വീണു; വീടിന്റെ മേൽക്കൂര തകർന്നു; അപകടം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ

ഇടുക്കി: ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മറിഞ്ഞ് വീണ് അപകടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ ഫാത്തിമ മാതാ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. വീടിന്റെ മേൽക്കൂര തകർന്നു.(lorry, which was parked on the roadside, overturned and fell on top of the house) റോഡരികിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ വിൽസന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. സംഭവ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹനത്തിൽ ഡ്രൈവർ […]

October 12, 2024
News4media

ലോറി ഡ്രൈവർമാരുടെ പേടിസ്വപ്നമായി കുട്ടിക്കാനം വളഞ്ഞങ്ങാനത്തെ കൊടും വളവ്; അപകടത്തിൽപ്പെട്ടത് നിരവധി ലോറികൾ

കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപത്തെ കൊടും വളവിൽ ലോറി അപകടം പതിവാകുന്നു. മുൻപ് ഒട്ടേറെ ഭാര വാഹനങ്ങൾ അപകടത്തിൽപെട്ട ഇവിടെ ബുധനാഴ്ച രാവിലെ ഉണ്ടായ രണ്ട് ലോറി അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. രാവിലെ വളഞ്ഞങ്ങാനം വളവിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടിരുന്നു. ലോറി റോഡിൽ നിയന്ത്രണം നഷ്ടമായി വട്ടം മറിയുകയായിരുന്നു. ഈ ലോറി ക്രയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഇതേ വളവിൽ തമിഴ്‌നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ മറ്റൊരു […]

May 15, 2024
News4media

സംസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ഉറങ്ങിക്കിടന്നയാള്‍ക്ക് മുകളിലൂടെ ലോറി കയറി യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നിരുന്ന യുവാവ് മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുന്നതിനിടെ തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു […]

March 27, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]