പിറവം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിടിയും പോത്തിറച്ചിയും വിളമ്പിയ നഗരസഭാ കൗണ്‍സിലര്‍ക്ക് നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പിറവം നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിനാണ് നോട്ടീസ് നൽകിയത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷം സംബന്ധിച്ചാണ് കമ്മീഷന്റെ നടപടി.(Election Commission notice to Municipal Councillor) കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ആണ് പരാതി നൽകിയത്. ജൂലൈ 30 ന് മുൻപായി ഹാജരാകാന്‍ നോട്ടീസിൽ പറയുന്നു. കഴിഞ്ഞ […]
ലോക്സഭാ ഇലെക്ഷനിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് 74,686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി വിജയിച്ചു കയറിയത്. ഇപ്പോളിതാ ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഒരു എംപി എന്ന നിലയില്‍ അദ്ദേഹത്തിന് എന്തൊക്കെ ആനൂകൂല്യങ്ങള്‍ ലഭിക്കുമെന്ന് അറിയാമോ ? ഒരു എംപിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്: എം.പിമാര്‍ക്കും അടുത്ത കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകള്‍ നടത്താം. എം.പിമാര്‍ക്ക് അവരുടെ കാലയളവായ അഞ്ച് വര്‍ഷം പ്രധാന നഗരങ്ങളില്‍ സൗജന്യ താമസസൗകര്യം. സീനിയോറിറ്റി […]
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്തെ തോല്‍വിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ. വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടത് കിട്ടുന്നില്ല. മാവേലി സ്റ്റോറിലെ പാളിച്ചയും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നത് വലിയ അഴിമതിയാണ്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്നും ശിവരാമന്‍ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലമെന്നാണ് മുതിര്‍ന്ന നേതാവ് ദിവാകരന്റെ പ്രതികരണം. പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ […]
കനത്ത തോൽവിയാണു ഇതവരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏറ്റുവാങ്ങിയത്. ഇത്തവണയും ഒരു പാർലമെന്റ് സീറ്റിലൊതുങ്ങി എൽ.ഡി.എഫ് വിജയം. സർക്കാരിനോടുള്ള ജനരോഷം കൊണ്ടാണെന്ന വിമർശനം ശക്തം. തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള താത്വിക അവലോകനത്തിന് ഈ മാസം 17ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും18,19,20 തിയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. പാർട്ടിയുടെ ജനകീയ അടിത്തറ തകരുകയും പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചോർച്ച നേരിടുകയും ചെയ്തുവെന്നാണ് സൂചന. പാർട്ടിയിലും ഭരണത്തിലും നേതൃത്വത്തിന്റെ പിടി അയയുകയും എല്ലാം വ്യക്തി കേന്ദ്രീകൃതമാവുകയും ചെയ്യുന്നുവെന്നവിമർശനവും ശക്തമാണ്.പാർട്ടി സംസ്ഥാന […]
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം. ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. (Loksabha election defeat in Pathanamthitta CPM protest) പത്തനംതിട്ടയിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്ന സൂചനയാണ് പോസ്റ്റിലുള്ളത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് […]
ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണം. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ തുടങ്ങിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി നടത്തിയത്. (Suresh Gopi received grand welcome in Thrissur) അതേസമയം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. നാളെ ഡൽഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും […]
ഇന്ത്യ സഖ്യം പ്രതിപക്ഷമായി തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനഹിതം അട്ടിമറിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. എന്നാൽ ഇന്ത്യ സഖ്യം ഫാസിസ്റ്റ് ഭരണത്തെ ചെറുത്തുതോൽപ്പിക്കുമെന്നും ബിജെപി ഭരിക്കപ്പെടരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ സഖ്യം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Will continue to fight against fascist rule of BJP: Kharge) ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ നൽകിയത്. ഭരണഘടന സംരക്ഷിക്കുന്നതിനായി ഇന്ത്യ […]
സംസ്ഥാനത്ത് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (CM Pinarayi Vijayan Reacts on Loksabha 2024 Election Results) പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ […]
എതിര്‍ സ്ഥാനാർത്ഥികളെക്കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Suresh Gopi speaks about opposition candidates) പ്രചാരണ കാലത്ത് പോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അല്ലാതെ അവരുടെ പേര് പോലും […]
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്. ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി മുരളീധരനും വിജയിക്കാനായില്ല. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം അവസാന ലാപ്പു വരെ തിരുവനന്തപുരത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital