News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

News

News4media

കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് പേരാമ്പ്ര സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് മരിച്ചത്.(Kozhikode medical college patient death; Human Rights Commission has ordered an inquiry) നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി എത്തിയ യുവതിയ്ക്ക് […]

November 20, 2024
News4media

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് പരാതി; ശരീര വേദനയുമായി എത്തിയ രോഗിയ്ക്ക് നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സ; രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മരിച്ചത്. ശരീര വേദനയുമായി എത്തിയ രജിനിയ്ക്ക് മാനസിക രോഗത്തിനുള്ള ചികിത്സ നൽകിയതായും ബന്ധുക്കൾ ആരോപിച്ചു. (Medical negligence in Kozhikode medical college; patient died) ശരീര മരവിപ്പും വേദനയുമായാണ് രജനി എത്തിയത്. എന്നാൽ യുവതിക്ക് ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതീവ […]

November 19, 2024
News4media

ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ ; കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി

ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ഇത്. തലയോട്ടി തുറന്ന് തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ഇ.സി.ഒ.ജി.) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിന്റെ അധികതോത് പരിശോധിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. വർഷങ്ങളായി അപസ്മാരരോഗത്താൽ ബുദ്ധിമുട്ടുന്ന ഇരുപത്തിയഞ്ച് വയസ്സുകാരിയാണ് തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. അപസ്മാരശസ്ത്രക്രിയ പത്തുവർഷംമുമ്പ് ഡോ. ജെയിംസ് […]

November 6, 2024
News4media

രണ്ടാം പ്രതി എവിടെയെന്ന് കോടതി; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ 3 പ്രതികൾക്ക് ജാമ്യം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കുന്നമം​ഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കേസിലെ രണ്ടാംപ്രതി എവിടെയെന്നും കോടതി ചോദിച്ചു.(Bail for three accused on harshina case) ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിലെ ഡോ. സി.കെ. രമേശൻ (42), മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി. മഞ്ജു […]

June 11, 2024
News4media

വിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ; ചികിത്സ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് നടന്ന നിയമ സഭ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇത്തരം പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും മന്ത്രി വീണ വ്യക്തമാക്കി .(Veena george about treatment issue in kozhikode medical college) സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ […]

June 10, 2024
News4media

ആരോപണം അടിസ്ഥാനരഹിതം; കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ”കയ്യിലെ ഒടിവിന് താഴെയുള്ള ജോയിൻ്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേർന്നാണ് താൽക്കാലികമായി 4 ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് […]

May 19, 2024
News4media

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാൻ സമ്മർദ്ദമുണ്ട്, ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെൺകുട്ടിയുടെ വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കള്‍. ഡോക്ടറെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്, കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ്‍ ജോണ്‍സനെ ഉടന്‍ ചോദ്യം ചെയ്യും. നാളെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സാ രേഖകള്‍ പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡോ. ബിജോണ്‍ ജോണ്‍സന്റെ മൊഴിയെടുക്കും. മഞ്ചേരി മെഡിക്കല്‍ കോളേജ് […]

News4media

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ ചികിത്സാ പിഴവ് : കൈ ശാസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിക്ക് ശസ്ത്രക്രിയ നടത്തിയത് നാവിൽ !

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ ചികിത്സ പിഴവ് എന്ന് പരാതി. കൈയുടെ വൈകല്യം ശസ്ത്രക്രിയ ചെയ്യാൻ എത്തിയ പെൺകുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസ്സുകാരി ആയിഷ റുവയ്ക്കാണ് ദുർഗതി നേരിട്ടത്. കയ്യിലെ ആറാം വിരൽ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ മാതാപിതാക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നാൽ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആരോപിക്കുന്നത്. പിഴവ് മനസ്സിലാക്കിയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞു എന്നും കുടുംബം […]

May 16, 2024
News4media

ഇതൊക്കെ എന്ത്; പൂവ് ഇറുക്കുന്ന ലാഘവത്തോടെ പത്തു കിലോ തൂക്കമുള്ള ഗർഭാശയ മുഴ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ്;  അഭിനന്ദനവുമായി ആരോഗ്യ മന്ത്രി

കോഴിക്കോട്:ഒരാഴ്ച മുമ്പാണ് വയറുവേദനയായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കായെത്തിയത്. വീർത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും യുവതിക്കുണ്ടായിരുന്നില്ല. അൾട്രാസൗണ്ട്, എം.ആർ.ഐ. സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളിൽ ഗർഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. അതും പത്ത് കിലോ ഭാരമുള്ള മുഴ. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാൽ അതീവ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാൻ ഗർഭാശയത്തിലേക്കുള്ള രക്തക്കുഴലുകൾ ശസ്ത്രക്രിയയുടെ തുടക്കത്തിൽ തന്നെ തുന്നിച്ചേർത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നൽകേണ്ടി വന്നില്ല. മലപ്പുറം മൂന്നിയൂർ സ്വദേശിയായ […]

May 2, 2024
News4media

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല; ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുമ്പിലാണ് സമരം. ഡോക്ടർ കെ.വി പ്രീതിയ്ക്ക് എതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത്. റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഈ മാസം 15 മുതൽ നടത്തിയ സമരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടർന്ന് 23ന് അവസാനിപ്പിച്ചിരുന്നു. മൂന്ന്‌ ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ റിപ്പോർട്ട് അഞ്ച്‌ ദിവസം ആയിട്ടും കിട്ടാതായതോടെയാണ് വീണ്ടും സമരം തുടങ്ങിയത്. അതേസമയം കോടതിയിലുള്ള കേസ് […]

April 29, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]