കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത ആരുടേയോ സൃഷ്ടി മാത്രമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവിൽ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. വാർത്തക്ക് പിന്നില്‍ യു ഡി എഫിനെ സഹായിക്കാനുള്ള അജണ്ടയാണ് രഹസ്യമായും, പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
© Copyright News4media 2024. Designed and Developed by Horizon Digital