പാലക്കാട്: പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം നാളെ നടക്കും. ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് നാലുപേരും.(Palakkad accident: funeral of four students will be held tomorrow) നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടർന്ന് രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. വീട്ടിലെത്തിച്ച ശേഷം പള്ളിക്ക് തൊട്ടടുത്തുള്ള ഹാളില്‍ പൊതുദര്‍ശനം […]
പാലക്കാട്: കല്ലടിക്കോട് ലോറി മറിഞ്ഞ് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്ത് പോലീസ്. കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.(Palakkad accident; driver and cleaner in custody) മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ […]
പാലക്കാട്: പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ആണ് അപകടം നടന്നത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്.(Kalladikode lorry accident; four students died) കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി […]
© Copyright News4media 2024. Designed and Developed by Horizon Digital