തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയും ആനക്കൊമ്പും എവിടെ നിന്ന് കിട്ടിയെന്ന വിവരാവകാശ ചോദ്യത്തിന് വനം വകുപ്പിന്റെ കൈയിൽ ഉത്തരമില്ല. കുറെ വർഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈയിലുള്ള ആനക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ് മറുപടിയിൽ പറയുന്നു. മുൻ വനംമന്ത്രി കൂടിയായ ഗണേഷിന് എങ്ങനെ ആനയെ കിട്ടിയെന്നു വനംവകുപ്പിന് അറിയില്ലെന്നതാണ് കൗതുകം. അദ്ദേഹത്തിന്റെ കയ്യിലുള്ള രണ്ട് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നൽകിയിട്ടില്ലെന്നു വിവരാവകാശ മറുപടിയിലുണ്ട്. പിതാവും മുൻ മന്ത്രിയുമായ അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണു കൈമാറി ഗണേഷിനു ലഭിച്ചത്. ബാലകൃഷ്ണപിള്ളയുടെ […]
ചെങ്ങന്നൂർ: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഒരാൾ ഓടി രക്ഷപെട്ടു. തിരുവല്ലയിൽ താമസിക്കുന്ന പുനലൂർ തെന്മല തോട്ടുംകരയിൽ രാജൻ കുഞ്ഞ് (50), തിരുവനന്തപുരം പോത്തൻകോട് മനു ഭവനിൽ മനോജ് എസ് (48) എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ട മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുലിനായുള്ള തെരച്ചിൽ ഊർജിതമാക്കി. ചെങ്ങന്നൂർ ഐടി ഐക്ക് സമീപം ആനപ്പല്ല് കൈമാറാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. രാഹുലാണ് ആനപ്പല്ലുമായി എത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലിൻറെ പാർക്കിംഗ് […]
© Copyright News4media 2024. Designed and Developed by Horizon Digital