Tag: human right commission

ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. തൈക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് നടപടി. സംഭവത്തില്‍ ഡിഇഒ രണ്ടാഴ്ചകകം...

പോലീസുകാർക്കിടയിലെ ആത്മഹത്യ: 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ്...

കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

കൊച്ചി: കൊച്ചി നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ കൊച്ചി കോർപറേഷനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി....

കൊച്ചിയിലെ രൂക്ഷമായ വെള്ളക്കെട്ട്; മനുഷ്യാവകാശ കമ്മീഷനിൽ പരാതി, ഡ്രെയിനേജ് സംവിധാനങ്ങൾക്കായി ചിലവഴിച്ച തുക പരസ്യപ്പെടുത്തണമെന്ന് ആവശ്യം

കൊച്ചി: കൊച്ചിയിൽ കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിയാണ് പരാതി നൽകിയത്....

യുവതിയെകൊണ്ട് ചർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ 15 ദിവസത്തിനകം കർശന നടപടി എടുക്കാൻ നിർദേശം

കോട്ടയം : സ്വകാര്യ ബസിൽ ചർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ.ടി.ഒ...

പരാതി നൽകിയിട്ടും കേസ് എടുത്തില്ല;നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനെതിരെ കേസെടുത്തു. പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പൊലീസിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.നവവധുവിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട്...

കെഎസ്ആർടിസി ബസിന് കുറുകെ വാഹനമിട്ട് യാത്ര തടസപ്പെടുത്തി; മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനു കുറുകെ വാഹനമിട്ട് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിൻ ദേവ് എം എൽ എയ്ക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ മനുഷ്യാവകാശ കമ്മീഷന്...

ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന്...

മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും വിൽക്കുന്ന വീട്ടമ്മയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ബൈക്ക് അപകടത്തിൽ പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയിലെത്തിച്ചതിന് കള്ളക്കേസിൽ കുരുക്കി റിമാന്റ് ചെയ്‌തെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സംസ്ഥാന പൊലീസ്...

നിയമ വിരുദ്ധമായി സ്ഥാപിച്ച ആർച്ചുകളും ബോർഡുകളും നീക്കം ചെയ്യണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നിയമ വിരുദ്ധമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ആർച്ചുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും...

അമ്മയെ ഇറക്കിവിട്ട് വീട് പൂട്ടിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: പ്രായമായ അമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പോലീസ് എസ്.എച്ച്. ഒ പരാതിയെ കുറിച്ച്...