വര്‍ണാഭമായ വസ്ത്രങ്ങളണിഞ്ഞ് ഒരുപറ്റം സ്ത്രീകള്‍ ഒരു നവവധുവിനെ നദിയിലേക്കാനയിക്കുകയായിരുന്നു. കിഴക്കു ദിക്കിലേക്ക് തിരിഞ്ഞുനിന്ന് അവര്‍ നവവധുവിനെ മൂന്നു വട്ടം നദിയില്‍ മുക്കി. അതിനു ശേഷം നദിയില്‍ പൂക്കള്‍ അര്‍പ്പിച്ചു. ഇതെല്ലാം കണ്ടുകൊണ്ടു വരനും കൂട്ടരും ദൂരെ മാറി നില്‍ക്കുന്നുണ്ടായിരുന്നു. വിചിത്രമായ ഈ ആചാരം കണ്ടത് ഹമ്പിയിലെ തുംഗഭദ്ര തീരത്താണ്. ചെയ്തുകൂട്ടിയ സകല പാപങ്ങളും പുണ്യ നദിയിലുപേക്ഷിച്ച ആ നവവധുവിനെ അവര്‍ പുതിയ ജീവിതത്തിലേക്ക് ആനയിക്കുകയായിരുന്നു. ബഹുവര്‍ണ കുപ്പായമണിഞ്ഞ് മുത്തുമാലകളും മരവളകളും ചാര്‍ത്തിയ ആ ലംബാനി വധുവിനെ നദി […]
© Copyright News4media 2024. Designed and Developed by Horizon Digital