വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ, കുർബാനകൾ, എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് 1624 മുതലാണ് പഴയ ഗോവയിലെ ബോം ജീസസിൻറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. വെള്ളിപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 […]
കൊച്ചി: ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള വിവാദ പരാമർശം നടത്തിയത്.(Goa’s Muslim population increases, Christians decrease; Goa Governor Sreedharan Pillai0 ഗോവയില്‍ ക്രൈസ്തവര്‍ 36 ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിളളയുടെ വാദം. മുസ്‍ലിം ജനസംഖ്യ 3 ൽ നിന്ന് 12% ആയും ഉയര്‍ന്നു. ഇതില്‍ പോസിറ്റീവായി അന്വേഷണം […]
ഗോവ: രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിൽ ടൂറിസ്റ്റ് ടാക്‌സ് ഏർപ്പെടുത്താൻ ഒരുങ്ങി പ്രാദേശിക ഭരണകൂടം. നോര്‍ത്ത് ഗോവയിലെ ജനപ്രിയ ബീച്ചുകളിലൊന്നായ കലാന്‍ഗൂട്ടിലാണ് ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കൂടി വരുന്ന സാഹചര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായാണ് നടപടി.(Goa’s Calangute panchayat has decided to tax for tourists) കലാന്‍ഗൂട്ട് പഞ്ചായത്ത് സമിതിയാണ് ബീച്ചില്‍ പ്രവേശിക്കാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചത്. മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ ഉള്ളതിന് സമാനമായ നികുതിയോ ടൂറിസം […]
പനാജി: ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മഴക്കാലത്തെ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. സർക്കുലർ പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്‍റെ ലംഘനമാകുമെന്ന് കലക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് എതിരെയുള്ളതാണ് 188-ാം വകുപ്പ്. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും ക്വാറികളിലും നദികളിലും മറ്റ് ജലസ്രോതസ്സുകളിലും നീന്താനിറങ്ങി മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് […]
© Copyright News4media 2024. Designed and Developed by Horizon Digital