തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിലാണ് കുടുങ്ങിയത്. സംഭവം രണ്ടുമണിക്കൂറിനു ശേഷമാണ് നാട്ടുകാർ അറിയുന്നത്.(young man got stuck in a cliff in Varkala) തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ പിന്നാലെ ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബിനിലിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്. വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് […]
താനൂർ: ആഴക്കടലിൽ മീൻപിടിത്തത്തിനിടെ ബോട്ടിനു തീപിടിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നാലിനു പാലപ്പെട്ടി ഭാഗത്തു വച്ചായിരുന്നു തീപിടുത്തമുണ്ടായത്. 45 തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിനാണ് തീപിടിച്ചത്. ചില തൊഴിലാളികൾക്കു നിസ്സാര പരിക്കേറ്റു.(Boat catches fire while fishing; The workers suffered burns) ഒട്ടുംപുറം കമ്പനിപ്പടിയിലെ കെ.പി.അൻവറിന്റെ ഉടമസ്ഥതയിലുള്ള, സി.എം.അബ്ദുറഹിമാൻ ഗ്രൂപ്പ് ലീഡറായ അൽ ഖൈറാത്ത് എന്ന ബോട്ടിലാണ് സംഭവം. എൻജിൻ ഭാഗത്തു നിന്നാണ് തീ ഉയർന്നത്. ഉടൻ തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്ന കുടിവെള്ളം ഒഴിച്ച് തീയണച്ചു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായതിനാൽ എൻജിന് […]
തൃശൂര്‍: ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ്. അഴീക്കോട് തീരത്തോട് ചേര്‍ന്ന് എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീശാസ്താ’ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവില്‍ അല്ലാതെ കാണപ്പെട്ട (12 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീന്‍ ഇനത്തില്‍പ്പെട്ട മൽസ്യം പിടിച്ച ബോട്ടിനെതിരെയാണ് നടപടി. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം […]
ന്യൂഡൽഹി: മീൻപിടിത്തത്തിനിടെ അപകടത്തിൽ പെട്ട് മരണം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വർധിപ്പിച്ചതായി അറിയിച്ചത്. അപകടത്തിൽപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു കേന്ദ്രം നൽകിയിരുന്നത്. മത്സ്യത്തൊഴിലാളികൾക്കായി വിവിധ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്കരിക്കുകാൻ ഒരുങ്ങുന്നതായും മന്ത്രി അറിയിച്ചു. ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അതേസമയം, മത്സ്യത്തിന്റെ മൊത്തം കയറ്റുമതി മൂല്യം 60,000 […]
© Copyright News4media 2024. Designed and Developed by Horizon Digital