ഉർവശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. ചിത്രം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് സയൻസ് ആൻഡ് ആർട്‌സ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്. ഉള്ളഴുക്കിൻറെ സംവിധായകൻ ക്രിസ്‌റ്റോ ടോമിയാണ് ഈ അപൂർവ നേട്ടം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ […]
മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് അരവിന്ദ് സ്വാമിയും കാർത്തിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘മെയ്യഴകൻ’. സി പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം 51 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനമെത്തിയിരിക്കുകയാണ്. ഒക്ടോബർ 25ന് നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോർട്ട്. ശ്രീ ദിവ്യ, സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന […]
പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ ഒരുക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാന്റിക് ലുക്കുകളിൽ പ്രഭാസ് എത്തിയിരുന്നു. എന്നാൽ ഇക്കുറി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് ഇക്കുറി എത്തിയത്. ഹൊറർ എലമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ […]
മലയാള സിനിമയിലെ ആദ്യകാല നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിൽ ശ്രദ്ദിക്കപ്പെട്ടു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനനായിരുന്ന പങ്കജാക്ഷമേനോന്റെയും അദ്ധ്യാപികയായിരുന്ന കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെയാളാണ് കോമള മോനോൻ. കോമളത്തിനു്അഞ്ചു വയസ് പ്രായമുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിലാണ് അവർ വളർന്നത്. നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺവെന്റ് സ്കൂളിൽ പഠനം […]
ആഗോളതലത്തില്‍ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് നല്ല കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തില്‍ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യന്‍ മറികടന്നു.സംഗീത സംവിധായകന്‍ അനിരുദ്ധ്, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ചിത്രത്തിന്റ നിര്‍മാതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് രജനികാന്ത് വിജയം ആഘോഷിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങള്‍ മുന്‍പാണ് […]
പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസിന് മൊഴി നല്‍കി തിരിച്ചു പോകുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എനിക്ക് പറയാനുള്ള സ്‌പെയ്‌സ് നിങ്ങള്‍ തരുന്നുണ്ട്. ഒരു സാധാരണക്കാരനാണെങ്കില്‍ എന്ത് ചെയ്യും. അയാളുടെ കുടുംബം തകരില്ലേ. അയാളുടെ ഫാമിലിയുടെ മുന്നില്‍ അയാളുടെ ഇമേജ് പോകില്ലേ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. കണ്ടുപരിചയമുണ്ടായിരുന്നു. 2019, 2020, […]
തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക നിയോഗിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. The state government has appointed a special probe into sexual exploitation in the film industry സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തിലെ പരാതി ഉന്നയിച്ചിരിക്കുന്നവരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകും. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital