വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി fake bomb threats ഉയർത്തിയ ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. രാജ്യത്ത് നടന്ന വ്യാജ ഭീഷണികളില്‍ രണ്ടാമത് അറസ്റ്റ് ആണിത്. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. പോപ്പുലാരിറ്റി നേടുന്നതിന് വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതിനിടയിലാണ് ആദ്യം പതിനേഴുകാരന്‍ അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിന് രണ്ടു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശുഭം […]
ന്യൂഡൽഹി: രാജ്യത്ത് വിമാന സർവിസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ fake bomb threats തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഐ.ടി മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വ്യാജ ബോംബ് ഭീഷണിയുൾപ്പെടെ കാര്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ ജാഗരൂകരാകണം. പങ്കുവെക്കാനുള്ള സൗകര്യം കൂടുതലായതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ കൂടുതൽ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വിമാന സർവിസുകളുടെ […]
കഴിഞ്ഞ കുറേദിവസങ്ങളായി വിമാനങ്ങൾക്ക് നേരെ വരുന്ന വ്യാജ ബോംബ് ഭീഷണി ഇന്നും തുടരുന്നു. ഇന്ന് 25 വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് എന്നിവയുടെ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഇൻഡിഗോ വിമാനത്തിനുൾപ്പെടെയാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭീഷണിസന്ദേശം ലഭിച്ച വിമാനങ്ങളുടെ എണ്ണം 275 ആയി. കഴിഞ്ഞ ദിവസം 85 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ […]
വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞ് രാജ്യത്തെ വിമാന സർവീസുകൾ. രണ്ടു ദിവസത്തിനിടെ 24 ഭീഷണി സന്ദേശങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ് പലപ്പോഴും ഇത്തരം ഭീഷണി എത്തുന്നത്. ഇതോടെ വിമാനം തിരികെ ഇറക്കി പരിശോധന നടത്തുകയാണ് അധികൃതർ ചെയ്യുന്നത്. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ പരിശോധന പൂർത്തിയാക്കി വീണ്ടും സർവ്വീസ് നടത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതോടെ ദുരിതത്തിലാകുന്നത് യാത്രക്കാരാണ്. ഇന്നലെ രാത്രി മുംബൈ ഡൽഹി ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. 200 യാത്രക്കാരുമായി വിമാനം പറന്ന് ഉയർന്ന […]
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് യാത്ര ചെയ്യാനെതിരെ മനോജ് കുമാറാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് ആണ് മറുപടി പറഞ്ഞത്.(Fake bomb threat; passenger arrested in cochin international airport) തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. താൻ തമാശ പറഞ്ഞതാണെന്നാണ് മനോജ് കുമാര്‍ പിന്നീട് മൊഴി നൽകിയത്. കഴിഞ്ഞ ദിവസവും സമാനമായ ഭീഷണി മുഴക്കിയതിന് ഒരാളെ പൊലീസ് അറസ്റ്റ് […]
കൊച്ചി: വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെ (30)യാണ് കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്ന് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.(Fake bomb threat youth arrested) രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി നൽകിയതായാണ് […]
ന്യൂഡൽഹി:വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കുംനേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്ന പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ആലോചന.Those who make fake bomb threats at airports are banned from traveling for five years അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്. പോലീസ് കണ്ടെത്തുമോയെന്നറിയാൻ തമാശയ്ക്ക് ഭീഷണിമുഴക്കിയ പതിമ്മൂന്നുകാരനെ ഏതാനും ദിവസംമുമ്പ് ഡൽഹി പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ചമാത്രം […]
© Copyright News4media 2024. Designed and Developed by Horizon Digital