റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസംഘത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. 8 ജവാന്മാരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.(Maoist attack; Nine jawans martyred) ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്രു ബെദ്രെ റോഡിൽ മാവോയിസ്റ്റ് സംഘം സ്ഥാപിച്ച സ്ഫോടകവസ്തു വാഹനം കടന്നു പോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റെയ്ഞ്ചേ ഐജി പി.സുന്ദർ രാജ് അറിയിച്ചു.
© Copyright News4media 2024. Designed and Developed by Horizon Digital