തൃശ്ശൂർ ചാലക്കുടിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പിറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന പുരോഗമിക്കുന്നു English summary : Skeleton in an abandoned building; The investigation is in progress
തൃശൂർ: ചാലക്കുടിയിൽനിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ സലേഷിനെയാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ആണ് അന്വേഷണം നടത്തിയത് കഴിഞ്ഞ എട്ടാം തീയതി രാവിലെ ജോലിക്ക് പോയ സലേഷ് പിന്നീട് തിരിച്ചുവന്നിരുന്നില്ല. തുടർന്നാണ് സലേഷിന്റെ വീട്ടുകാരുടെ പരാതിയിൽ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ […]
ഇടതുവലത് മുന്നണികൾ മാറി മാറി വിജയിച്ചിട്ടുള്ള ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2019ലെ തെരഞ്ഞെടുപ്പിൽ 1,32,274 എന്ന വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ വിജയിച്ചത്. ഇക്കുറിയും ബെന്നി ബെഹ്നാൻ തന്നെയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. എൽഡിഎഫിനായി മുൻ മന്ത്രി സി രവീന്ദ്രനാഥ് ആണ് മത്സരരംഗത്ത്. എൻഡിഎ കെഎം ഉണ്ണികൃഷ്‌ണനെ മത്സരിപ്പിക്കുമ്പോൾ ട്വൻ്റി 20 സ്ഥാനാർഥിയും കളത്തിലുണ്ട്. അഡ്വ. ചാർലി പോൾ ആണ് ട്വൻറി 20യുടെ സ്ഥാനാർഥി. ചാലക്കുടി തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പുകളുമായി എൽ.ഡി.എഫും ആത്മവിശ്വാസം െകെവിടാതെ യു.ഡി.എഫും എൻ.ഡി.എയും […]
കോട്ടയം: ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ നിന്ന് കെ.എ ഉണ്ണികൃഷ്ണനും മവേലിക്കരയിൽ നിന്ന് ബൈജു കലാശാലയും ജനവിധി തേടും. കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായി നടത്തുന്നത്. താൻ മത്സരിക്കുമെന്ന കാര്യം പിന്നീട് പറയും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷം മറ്റു സീറ്റുകളിലെ സ്ഥാനാർത്ഥികളെ […]
© Copyright News4media 2024. Designed and Developed by Horizon Digital