തൃശൂര്‍: ബൈക്കിൽ നിന്ന് തീപടർന്ന് യുവാവ് മരിച്ചു. തൃശൂർ കൊട്ടേക്കാട് ആണ് സംഭവം നടന്നത്. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്.(bike caught fire; youth died in thrissur) കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെ ഒൻപതോടെയാണ് അപകടം നടന്നത്. മറിഞ്ഞ ബൈക്ക് ഉയർത്തിയ ശേഷം വീണ്ടും ഓൺ ചെയ്യുന്നതിനിടെയാണ് തീപടർന്നത്. ബൈക്ക് മറിഞ്ഞ സമയത്ത് ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പൊള്ളലേറ്റ വിഷ്ണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ […]
ചെന്നൈ: സ്വകാര്യ ബസിൽ ബൈക്കിലിടിച്ച് അപകടം. ബസിനടിയിൽപ്പെട്ട ബൈക്കിന് തീപിടിക്കുകയും ചെയ്തു. അപകടത്തിൽ ഒരാൾ മരിച്ചു. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്.(Bike accident; one death in tamilnadu) തമിഴ്നാട്ടിലെ തേനി വീരപാണ്ഡിക്ക് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ട് തീപിടിക്കുകയായിരുന്നു. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് പൊലീസെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കുമളി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്‍, 50) ആണ് മരിച്ചത്. തീപടർന്നതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു എന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital