റോഡ് സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പ്രത്യേക പ്രചാരണം ആരംഭിച്ചു. ഈ പ്രചാരണത്തിന് കീഴിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ഹെൽമെറ്റുകൾ ഉൾപ്പെടുത്തി. ഇതിന്‍റെ ഭാഗമായി അനധികൃതമായി ഹെൽമറ്റ് നിർമിക്കുന്ന 162 കമ്പനികളുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ കണക്കിലെടുത്ത് 162 ഹെൽമറ്റ് നിർമാണ കമ്പനികളെ കേന്ദ്രസർക്കാർ നിരോധിച്ചു. ഈ കമ്പനികൾ ബിഎസ്ഐയുടെ (ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്‌സ് ഇന്ത്യ) മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഹെൽമറ്റ് നിർമ്മിക്കുന്നത്. ഇതോടെ കമ്പനികൾക്കെതിരെ സർക്കാർ നടപടിയെടുത്തത്. റോഡ് സുരക്ഷയും വിപണിയിൽ ഗുണനിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങളുടെ ഒഴുക്കും സംബന്ധിച്ച […]
ഡൽഹിയിൽ വായുമലിനീകരണതോത് കൂടുന്നു. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത്. വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകളിൽ ഗുരുതര അവസ്ഥയിലെത്തുമെന്ന് വിലയിരുത്തുന്നു. ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ 350 ന് മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം. ഇതിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നത് തടയാൻ ക്യാംപയിൻ തുടങ്ങി. മലിനീകരണ തോത് ഏറ്റവും […]
ഇന്തോനേഷ്യയിൽ ഐഫോൺ 16ൻറെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു . വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കർത്താസാസ്മിത ആണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഇൻറർനാഷണൽ മൊബൈൽ എക്വിപ്മെൻറ് ഐഡൻറിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോൺ നിരോധിക്കുന്നതിനുള്ള കാരണമായി ഇന്തോനേഷ്യ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ഐഎംഇഐ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോൺ 16 ഇന്തോനേഷ്യയിൽ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാൽ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. നിരവധി കാരണങ്ങളാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital