വാഹനവിപണിയിൽ പുത്തൻ ചുവടുവെപ്പാവാൻ ഒരുങ്ങുന്ന റേഞ്ച് റോവർ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ഏറെ സവിശേഷതകൾ ഉള്ള ഈ വാഹനത്തിന്റെ വില വരും മുൻപ് തന്നെ വിൽപനയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബറിൽ ആരംഭിച്ച റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ ബുക്കിങ് ഇതോടെ 16,000 കടന്നു. ഒത്തിരി പ്രേത്യകതകൾ വാഹനത്തിനുണ്ട് .റേഞ്ച് റോവർ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്‌റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. […]
അടിമുടി മാറ്റവുമായി പുത്തൻ ലുക്കിൽ ഇറങ്ങിയ ഇ-ലൂണയാണ് ഇപ്പോൾ വാഹനവിപണിയിൽ ചർച്ച . പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം.പല ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും 71,990 രൂപ മുതൽ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നൽകിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാവുന്ന […]
ഇന്ത്യയിലെ ടു വീലറുകളിൽ ഏറ്റവും ജനപ്രിയമായ മോഡലാണ് ചേതക്. പുതുവർഷത്തിൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ വാഹന നിർമാണ കമ്പനിയായ ബജാജ്. 2020ൽ ചേതക്കിന്റെ ഇലക്ട്രിക് പതിപ്പ് ബജാജ് പുറത്തിറക്കിയിരുന്നു. പിന്നാലെ നിരവധി അപ്‌ഡേറ്റുകളും മോഡലിന് കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലാണ് ചേതക്കിന്റെ പുതിയ ഇലക്ടിക് സ്കൂട്ടറുമായി ബജാജ് വിപണി വാഴാൻ എത്തുന്നത്. ജനുവരി ഒൻപതിന് സ്കൂട്ടർ ലോഞ്ച് ചെയ്യും. ഇക്കഴിഞ്ഞ ഡിസംബറിൽ മിതമായ നിരക്കിൽ ചേതക്കിന്റെ അർബൻ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിന് ചില പരിഷ്കാരങ്ങൾ വരുത്തിയാകും പുതിയ […]
കുതിച്ചുയരുന്ന പെട്രോൾ വില മൂലം ഇലക്‌ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ പ്രിയം കൂടി വരികയാണ്. നിലവിൽ ഓല സ്കൂട്ടറുകൾ വിപണി അടക്കി വാഴുന്നുണ്ടെങ്കിലും ഭാവിയിൽ ഈ സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ. അത്തരത്തിൽ ആളുകളുടെ പ്രിയം പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ആതർ എനർജി. ഇപ്പോഴിതാ ഒരു പെർഫോൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ കൂടി നിരയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 450X അപെകസ് എന്ന പുത്തൻ സ്‌കൂട്ടറിനെയാണ് കമ്പനി നിരത്തിലിറക്കുന്നത്. സ്‌കൂട്ടറിനെ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ടിട്ടുണ്ട്. ജനുവരി ആറിന് […]
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഈ വർഷം മാത്രമായി 2.5 ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റത്. ഷോറൂമുകളിൽ നിന്നും ഓൺലൈനുകളിലുമായി കച്ചവടം തകൃതി ആയി നടക്കുമ്പോഴും കമ്പനി നഷ്ടത്തിൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓല തന്നെയാണ് നഷ്ടകണക്കുകൾ പറയുന്നത്. ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,472.08 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിനൊപ്പം മോഡല്‍ നിര വിപുലീകരിക്കുകയും വില്‍പ്പന ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്ന […]
പുതുവർഷത്തിൽ പല വാഹന കമ്പനികളും വിലകൂട്ടുകയും കുറക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കോംപസ്, മെറിഡിയൻ എസ്യുവികളുടെ വില വർധിപ്പിക്കാൻ ജീപ്പ് ഇന്ത്യ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ട്. രണ്ട് മോഡലുകൾക്കും ഏകദേശം രണ്ട് ശതമാനം വില വർധനവ് ഉണ്ടാകാനാണ് സാധ്യത. നിലവിൽ വിപണിയിലുള്ള കോംപസ്, മെറിഡിയൻ, റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ എസ്‌യുവി മോഡലുകൾക്ക് വില വർധിപ്പിക്കാനാണ് ലക്ഷ്യം.കോംപസിന്റെ വില 20.49 ലക്ഷം മുതൽ ആരംഭിക്കുമ്പോൾ, മെറിഡിയന് 33.40 ലക്ഷം രൂപ മുതലാണ് വില. റാംഗ്ലർ 62.65 ലക്ഷം രൂപയിലും […]
കാത്തിരിപ്പിന് വിരാമമിട്ട് എസ്‌യുവി സോനെറ്റിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു . ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ ആണ് അവതരിപ്പിച്ചത് . പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് എസ്‌യുവി സെഗ്‌മെന്റിലെ ബാക്കിയുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്‍തമാക്കുന്നു. 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഏഴ് വേരിയന്റുകളിൽ ലഭ്യമാകും എന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലെവൽ 1 ADAS, 360-ഡിഗ്രി ക്യാമറ, 4-വേ അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, […]
മാരുതി സുസുക്കി കാറുകൾക്ക് ഇന്ത്യയിൽ ആരാധകർ ഏറെ ഏറെയാണ് . ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം അടുത്ത വർഷം മാരുതി സുസുക്കി ഇന്ത്യയിൽ കുറഞ്ഞത് മൂന്നു കാറുകൾ പുറത്തിറക്കും. പുതു തലമുറ സ്വിഫ്റ്റും പുത്തൻ ഡിസയറുമാണ് ആദ്യ രണ്ടു മോഡലുകൾ മൂന്നാമതായി മാരുതിയുടെ ആദ്യത്തെ വൈദ്യുത കാറായ ഇവിഎക്സ് എസ്യുവിയാണ് എത്തുക. എന്തായാലും പുതിയ മാരുതി മോഡലുകൾക്ക് വലിയ സ്വീകരിത ആകും . പുത്തൻ കാറുകളുടെ കൂടുതൽ വിവരങ്ങൾ നോക്കാം . മാരുതി സുസുക്കി സ്വിഫ്റ്റ് […]
മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനവുമായി ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യ. 2024 ജനുവരി ഒന്നുമുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. പ്രവർത്തനച്ചെലവിലുണ്ടായ വർധനയാണ് വർദ്ധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്‌ക്രാംബ്ലർ 803 മുതൽ പാനിഗാലെ വി4 എസ്പി2 വരെ ഇന്ത്യയിൽ അതിന്റെ പൂർണ്ണമായ ലൈനപ്പ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇതിൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളിലും വേരിയന്റുകളിലും 2024 ജനുവരി 1 മുതൽ വില വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. […]
സിനിമാതാരങ്ങളോടുള്ള സ്നേഹത്തോടൊപ്പം അവർ വാങ്ങിക്കുന്ന വാഹനങ്ങളെ കുറിച്ചറിയാനും ആരാധകർ താല്പര്യം കാണിക്കാറുണ്ട്. മലയാള നടന്മാരടക്കം കോടികൾ വിലമതിക്കുന്ന കാറുകൾ സ്വന്തം ഗ്യാരേജിലെത്തിക്കാൻ താരങ്ങൾക്ക് തിടുക്കമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവന്‍ കോടികള്‍ വിലയുള്ള മെഴ്‌സിഡീസ് മെയ്ബ സമ്മാനിച്ചത്. എന്നാൽ മെയ്‌ബയുടെ ഏത് മോഡൽ ആണെന്നത് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ടചോയിസ് ആയ മെഴ്‌സിഡീസ് […]
© Copyright News4media 2024. Designed and Developed by Horizon Digital