തിരുവനന്തപുരം: ഇന്ന് പുലർച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച പെൺകുഞ്ഞിന് പേരിട്ടു. ‘സ്നിഗ്ധ’ എന്നാണ് കുഞ്ഞിന് പേരിട്ടത്. 3 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചത്.(Name for three day old girl at cwc) കുഞ്ഞിനു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാവിലെ ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരുകൾ ലഭിച്ചിരുന്നു. ഇതിൽ നിന്ന് നറുക്കെടുത്താണ് പേര് കണ്ടെത്തിയത്. ശിശുക്ഷേമ […]
ഉണ്ണിയേശു പിറന്ന ദിവസം തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലും പുതിയ അതിഥിയെത്തി. പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്. മൂന്ന് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. A three-day-old baby girl was found in ammathottil മൂന്ന് കിലോഗ്രാമിനടുത്താണ് തൂക്കം. ഇന്ന് പുലർച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്ത് കുഞ്ഞിനുളള പേര് തിരഞ്ഞെടുക്കും.
© Copyright News4media 2024. Designed and Developed by Horizon Digital