ആകാശത്തെ പേടകങ്ങളെ കുറിച്ചുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘത്തെ നിയോഗിച്ച് ജപ്പാൻ. ഇതിനായി ഈ വിഷയത്തിൽ താല്പര്യമുള്ള വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പാർലമെൻ്റിൽ നടന്ന തയ്യാറെടുപ്പ് യോഗത്തിന് ശേഷം ജൂൺ 6ന് ഗ്രൂപ്പ് സ്ഥാപക പൊതുയോഗം നടത്തുമെന്ന് പാർലമെന്ററി കമ്മറ്റി അറിയിച്ചു. ജപ്പാനിലുടനീളം ആകാശത്ത് ദൃശ്യമാകുന്ന ഇത്തരം അജ്ഞാത കാഴ്ച്ചകളെ നിരീക്ഷിക്കുകയും പഠനം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ശാസ്ത്രീയ അടിത്തറയിലായിരിക്കുമെന്നും വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിന് ഊന്നൽ നൽകുമെന്നും പാർലമെന്ററി […]
ശനിയാഴ്ച രാത്രിയോടെ ആകാശത്തു കാണപ്പെട്ട നീലവെളിച്ചത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുന്നേറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് സ്‌പെയിനിലെയും പോർച്ചുഗലിലെയും പ്രദേശങ്ങളിലാണ് അപൂർവ്വ കാഴ്ച ദൃശ്യമായത്. നൂറുകണക്കിന് കിലോമീറ്ററുകളോളം രാത്രി ആകാശത്ത് നീല ഫ്ലാഷ് പായുന്നത് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന്റെ ഫോട്ടോകളും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അന്യഗ്രഹ ജീവികളുടെ സ്പേസ് സ്റ്റേഷനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാലിത് ഭൂമിയെ തൊട്ടുരുമ്മി കടന്നുപോയ ഭീമാകാര ഉൽക്കാപടമാണ് എന്നാണു വിദഗ്ദർ പറയുന്നത്. ഈ ഉൽക്കാശില ഭൂമിയുടെ ഉപരിതലത്തിൽ പതിച്ചോ […]
പ്രപഞ്ചത്തിൽ മനുഷ്യനല്ലാതെ മറ്റു ജീവജാലങ്ങളുണ്ടോ ? അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി. ഇതുവരെ വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലതാനും. എന്നാൽ ചില സൂചനകൾ എന്നും പ്രപഞ്ചം ഇത് സംബന്ധിച്ച് നൽകാറുണ്ട്. അത്തരമൊരു തെളുവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. സ്വീഡൻ, ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ഡൈസൺ സ്‌ഫിയേഴ്‌സ് എന്നറിയപ്പെടുന്ന സങ്കൽപ്പിക്കാനാകാത്തവിധം സങ്കീർണ്ണമായ അന്യഗ്രഹ മെഗാസ്ട്രക്ചറുകൾക്കായി തിരയാനുള്ള ഒരു മാർഗം വികസിപ്പിച്ചെടുത്തതായി സയൻസ് അലേർട്ട് റിപ്പോർട്ട് ചെയ്യുന്നു . ന്യൂറൽ നെറ്റ്‌വർക്ക്’ അൽഗോരിതങ്ങളുടെ സഹായത്തോടെ […]
ഭൂമിയ്‌ക്കപ്പുറമുള്ള ലോകത്തെക്കുറിച്ചറിയാനുള്ള മനുഷ്യന്റെ കൗതുകം ഓരോ ദിവസവും കഴിയുമ്പോഴും കൂടിവരികയാണ്. നീലഗ്രഹത്തിൽ മാത്രമാണോ ജീവന്റെ തുടിപ്പുകളുള്ളത്? അതോ അനേകായിരം പ്രകാശവർഷങ്ങൾ അകലെ മറ്റേതെങ്കിലും കോണിൽ ജീവനുണ്ടാവുമോ? ഇതൊക്കെയാണ് മനുഷ്യന് പ്രധാനമായും അറിയേണ്ടത്. അഥവാ ജീവനുണ്ടെങ്കിൽ തന്നെ അവയുടെ രൂപം മനുഷ്യനെ പോലെ ആയിരിക്കില്ലെന്നാണ് അനുമാനം. ഉരുണ്ട കണ്ണുകളും നീണ്ട തലയുമൊക്കെയുള്ള ഒരു രൂപം നാം ഭാവനയിൽ അത്തരം അന്യഗ്രഹജീവികൾക്ക് നൽകിയും കഴിഞ്ഞു. ഇവയെ കണ്ടെത്താനായി ബഹിരാകാശത്തേയ്‌ക്ക് സന്ദേശങ്ങൾ അയക്കാനും അന്യഗ്രഹ ജീവികളെ ആകർഷിക്കാനായി മനുഷ്യരുടെ നഗ്നചിത്രങ്ങൾ അയക്കാൻ […]
ഏകദേശം 10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്ക നിർമ്മിച്ചത് അന്യഗ്രഹ ജീവികളെന്നു ശാസ്ത്രജ്ഞർ. ഉൽക്കയുടെ ശകലങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് നടത്തിയ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് ഒരു ഉൽക്ക അന്യഗ്രഹ നാഗരികതയിൽ നിന്ന് ഭൂമിയിലേക്ക് വന്നതാകാമെന്നാണ്. ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് ആണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഉൽക്കയുടെ ഉത്ഭവം കണ്ടെത്തുന്നതിനായി പസഫിക് സമുദ്രത്തിൽ നിന്ന് ഉൽക്കയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഈ ഉൽക്കാശകലങ്ങൾക്ക് “കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടാകാം” എന്നും സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രാന്തര […]
© Copyright News4media 2024. Designed and Developed by Horizon Digital