ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയുമായ ഇടിമിന്നലിൽ മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആണ് സംഭവം മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്. മണിക്‍ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവരാണ് മരിച്ചവര്‍. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ ദമ്പതികളും ഉള്‍പ്പെടുന്നു. ദമ്പതികള്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്. Read also: ഇസ്രയേൽ സൈന്യത്തിന്റെ ടാങ്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital