പോത്തൻകോട് ∙ കളിക്കുന്നതിനിടെ ആഴക്കിണറ്റിലേക്കു വീണ ഒന്നര വയസ്സുകാരൻ ആബേലിന് ഇത് പുനർജന്മം. വെള്ളത്തിനടിയിലേക്കു താണു പോയ കുഞ്ഞ് മുങ്ങിപ്പൊങ്ങിയതും പമ്പുസെറ്റുമായി ഘടിപ്പിച്ച പൈപ്പിൽ പിടിച്ചു.(A one-and-a-half-year-old boy who fell into the well was saved by holding on to the pipe; the grandfather saved the child who was not letting go of his grip) പിടി വിടാതെ കിടന്ന കുഞ്ഞിനെ മുത്തച്ഛൻ വിജയൻ ഇറങ്ങിയാണ് രക്ഷിച്ചത്. […]
മഞ്ചേരി: എത് വേനൽ വന്നാലും വറ്റാത്ത കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. ഒപ്പം 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു. പയ്യനാട് കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലാണു വെള്ളവും റിങ്ങുകളും അപ്രത്യക്ഷമായത്. അർദ്ധരാത്രിയിൽ വെള്ളം പൂർണമായും വറ്റുകയും റിങ്ങുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോകുകയുമായിരുന്നു. വീട്ടുകാർ രാവിലെ വെള്ളമെടുക്കാൻ നോക്കിയപ്പോഴാണ് വെള്ളവും റിങ്ങുകളും കാണാതായത് ശ്രദ്ധയിൽപെട്ടത്. 60 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിലാണ് ഈ അസാധാരണ പ്രതിഭാസം. റിങ്ങുകളുടെ സ്ഥാനത്തു മണ്ണ് നിറഞ്ഞനിലയിലാണ്. വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടറും ഭൂമിക്കടിയിൽപെട്ടു. […]
മൊറയൂർ: കിണറ്റിലെ ജലത്തിന്റെ നിറം മാറ്റത്തിന്റെ കാരണമറിയാതെ വീട്ടുകാരും നാട്ടുകാരും. അരിമ്പ്ര പാലത്തിങ്ങലിനു സമീപത്തെ കെ.റംഷിദിന്റെ വീട്ടുമുറ്റത്തെ കിണറ്റിലെ ജലത്തിനാണു പാൽനിറം കണ്ടെത്തിയത്. മാത്രമല്ല, ജലനിരപ്പ് ക്രമാധീതമായി ഉയർന്നിട്ടുമുണ്ട്. പാൽനിറം കലർന്ന വെള്ളമാണ് ഉറവയായി കിണറ്റിലെത്തുന്നത്. ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധിച്ചെങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വ്യക്തത വരുത്താൻ അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. Read Also: ലോഡ് ഷെഡിങ്ങൂം പവർകട്ടുമില്ലാത്ത സംസ്ഥാനം; ആ ‘പെരുമ’ നഷ്ടപ്പെടുമോ? ഇന്നറിയാം…
കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലത്ത് മടത്തറയിലാണ് സംഭവം. മുല്ലശ്ശേരി അംഗനവാടിക്ക് സമീപത്ത് താമസിക്കുന്ന അൽത്താഫ് (24)ആണ് കിണറ്റിൽ ശ്വാസം മുട്ടി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിനോട് ചേർന്നുള്ള 60 താഴ്ചയുള്ള കിണറിൽ ആട് വീണു. ഇതറിഞ്ഞ അൽത്താഫ് ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയതോടെ ശ്വാസം കിട്ടാതായ അൽത്താഫ് കിണറ്റിനുള്ളിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. വെള്ളത്തിൽ വീണ അൽത്താഫ് അവിടെ വെച്ചുതന്നെ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് […]
ന്യൂഡൽഹി: 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും പരിശ്രമം വിഫലം. കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദില്ലിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ദില്ലി ജല്‍ ബോര്‍ഡിന്‍റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. […]
തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിൻറെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്.പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.കൊണ്ണിയൂർ സൈമൺ റോഡിൽ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. ശ്രീകണ്ഠൻ എന്നയാളുടെ ഒന്നര വയസുള്ള ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠൻറെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി.തുടർന്ന് മഞ്ജുവിൻറെ അവിവാഹിതയായ ചേച്ചിയെ ശ്രീകണ്ഠൻ വിവാഹം ചെയ്തു. ഇതിലുള്ള […]
© Copyright News4media 2024. Designed and Developed by Horizon Digital