ജല ദുരുപയോഗം തടയാൻ കടുത്ത നടപടികളുമായി ബംഗളുരു വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് അധികൃതർ. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങൾക്ക് അധികൃതര്‍ പിഴ ചുമത്തി. 22 കുടുംബങ്ങളിൽ നിന്ന് പിഴ ഇനത്തിൽ 1.10 ലക്ഷം രൂപ ഈടാക്കിയതായി ബംഗളുരു വാട്ടർ സപ്ലെ ആന്റ് സ്വീവേജ് ബോർഡ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ജല ദുരുപയോഗം കണ്ടെത്തിയത്. കാർ കഴുകുക, ചെടികൾക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 5000 […]
കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. കോട്ടയം വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലെ ആറു കിണറുകളിലാണ് പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്. ഇന്നലെ കടുംപച്ച നിറത്തിലുണ്ടായിരുന്ന വെള്ളം ഇന്ന് ഇളം പച്ചനിറത്തിലായി. നിറവ്യത്യാസത്തിനൊപ്പം ദുർഗന്ധവും ഉയർന്നു. കിണറിലെ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാൽ മാലിന്യം കലാരാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു. അറിയിപ്പ് ഉണ്ടാകുന്നതുവരെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് ജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യവിഭാഗം പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. Also Read: ക്ഷേമപെൻഷൻ മുടങ്ങി; ജീവിക്കാൻ വഴിയില്ല, […]
ഭൂമിയിലെ എല്ലാ സമുദ്രങ്ങളുടെയും അളവിന്റെ മൂന്നിരട്ടിവെള്ളം ഉപരിതലത്തിൽ നിന്നു മൈലുകൾ താഴെ സ്ഥിതി ചെയ്യുന്ന റിങ്വുഡൈറ്റ് എന്ന പാറക്കെട്ടുകൾക്കുള്ളിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. രാമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ സ്പെക്ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 മീറ്റർ താഴെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്പോഞ്ചുകൾക്ക് വെള്ളത്തെ ആഗിരണം ചെയ്തു സൂക്ഷിക്കാവുന്നതു പോലെ റിങ് വുഡൈറ്റുകൾക്കും സാധിക്കും. റിങ് വുഡൈറ്റിന്റെ ക്രിസ്റ്റൽ ഘടനയാണ് ഇതിന് അനുവദിക്കുന്നത്. വലിയ അളവിലുള്ള ജലം ഈ സ്പോഞ്ചുകൾക്കുള്ളിൽ സൂക്ഷിക്കാൻ […]
വെള്ളം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ് .വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പോലും പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. രാവിലെ വെള്ളം കുടിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് പതിവായി മലബന്ധം പ്രശ്നമുള്ള ആളാണെങ്കിൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കുക. മറ്റു കണുന്നങ്ങൾ നോക്കാം ദഹന പ്രക്രിയക്ക് എല്ലാ ദിവസവും രാവിലെ പതിവായി കുറഞ്ഞത് […]
വേനൽച്ചൂടിൽ ദാഹമകറ്റാൻ കേരളം കുടിച്ചു തീർത്തത് 100 കോടി രൂപയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്. കേരളത്തിലെ ആവശ്യം മുന്നിൽ കണ്ട് സ്വദേശികളും വൻകിട കമ്പനികളും കൂടുതൽ വെള്ളം വിപണിയിൽ എത്തിച്ചിരുന്നു. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു.സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കൂടുതലായി നടക്കുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും വിൽപ്പന ഉയർത്തി. ചൂട് […]
© Copyright News4media 2024. Designed and Developed by Horizon Digital