കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മർദനം. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്. (Woman Auto driver brutally beaten up in Kochi) ഓട്ടം പോവാൻ വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പ്രതികരിച്ചു. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരുക്കുണ്ടെന്നും സഹോദരി പറഞ്ഞു. […]
വൈപ്പിൻ–മുനമ്പം തീരത്ത് പ്രതിവർഷം പത്ത് മീറ്റർ തീരശോഷണം സംഭവിക്കുന്നതായി പഠനം. കാലവർഷപ്പെയ്ത്തുമായി ബന്ധപ്പെട്ടാണ് തീരത്ത് മാറ്റങ്ങളുണ്ടായതെന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധർ നടത്തിയ പഠനം കണ്ടെത്തി. (Study shows that 10 meters of coastal erosion occurs annually along the Vypin-Munambam coast) രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ തീരശോഷണത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. എൽ.എൻ.ജി, ബി.പി.സി.എൽ, ഐ.ഒ.സി എന്നിവയുടെ നിർമ്മാണം വരുംമുമ്പേ തീരത്ത് മാറ്റങ്ങൾ പ്രകടമാണ്. അതിൽ തെക്കുകിഴക്കൻ മൺസൂൺ പ്രധാന പങ്കുവഹിക്കുന്നു. ഹാർബർ സ്ഥിതിചെയ്യുന്ന മാലിപ്പുറത്താണ് […]
കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് പെരിയാറിൽ മുങ്ങിമരിച്ചു. വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവേയാണ് അപകടം ഉണ്ടായത്. സിജോ ഒഴുക്കില്‍ പെട്ടതാണെന്നാണ് നിഗമനം.
© Copyright News4media 2024. Designed and Developed by Horizon Digital