ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെത്തുടർന്നാണ് ചികിത്സ തേടിയത്. ഇന്നലെ രാത്രി കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.(Vellapally Natesan admitted in hospital) യാത്രയ്ക്കിടെ ചേപ്പാട് ഭാഗത്തു വെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്കു പോകും വഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുകയായിരുന്നു.ഇവിടെ […]
എസ്എൻഡിപി യൂണിയന് കീഴിലെ കോളജുകളുടെ മാനേജറെന്ന നിലയിൽ വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.Stay on the arrest warrant issued by the University Appellate Tribunal against Vellapally Natesan വർക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനെതിരായ അച്ചടക്ക നടപടിയാണ് വെള്ളാപ്പള്ളിക്ക് വിനയായത്. അകാരണമായി പിരിച്ചുവിട്ട അധ്യാപൻ ഡോ.പ്രവീണിനെ തിരിച്ചെടുക്കാൻ കേരള സർവകലാശാലയും അപ്പലറ്റ് ട്രിബ്യൂണലും നിർദേശിച്ചു. കോളജ് മാനേജ്മെൻ്റ് പലവട്ടം ഇത് […]
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുക വഴി ആര്‍എസ്എസിനുള്ള ഒളിസേവയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. ഈഴവർക്ക് അവകാശപ്പെട്ടത് മുസ്‌ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കിൽ വെള്ളാപ്പള്ളി അത് തെളിയിക്കണം.(Samastha editorial against vellapally Natesan) അല്ലാതെ, സംഘ്പരിവാറിന്റെ നുണ ഉല്‍പാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾ കൊണ്ട് പൊതുസമൂഹത്തില്‍ ഛിദ്രത തീര്‍ക്കുകയല്ല വേണ്ടത് എന്ന് മുഖപത്രത്തിൽ പറയുന്നുണ്ട്. ഈഴവര്‍ക്കെന്ന വ്യജേന സവര്‍ണ സമുദായങ്ങള്‍ക്കു […]
© Copyright News4media 2024. Designed and Developed by Horizon Digital