വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ലെന്നും രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചതെന്നായിരുന്നു മുരളീധരന്റെ പരാമർശം. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ലെന്നും വി മുരളീധരൻ പറഞ്ഞു. മുരളീധരൻറെ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. വി മുരളീധരൻ മലയാളികളോട് മാപ്പ് പറയണമെന്നാണ് എൽഡിഎഫും കോൺഗ്രസും ആവശ്യപ്പെടുന്നത്. ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി പുറത്തായെന്നായിരുന്നു സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. […]
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. യാത്രയുടെ സ്പോൺസർ ആരാണ്? സ്പോൺസറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്? എന്നീ ചോദ്യങ്ങളാണ് വി മുരളീധരൻ ഉന്നയിച്ചത്. സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയിൽ പാർട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം യെച്ചൂരി ഒന്നും […]
തിരുവനന്തപുരം: എം വി ഗോവിന്ദനും കെഎൻ ബാലഗോപാലിനുമെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരൻ ചോദിച്ചു. കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബിയെന്ന് കെ എൻ ബാലഗോപാലിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കിൽ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദൻ മാഷ് പറയുന്നത് എന്ന് […]
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ വി മുരളീധരനു സ്വന്തമായി വീടോ വസ്തുവോ ഇല്ല. കയ്യിലുള്ളത് 1000 രൂപ, എഫ്ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാറും കേന്ദ്രമന്ത്രിക്കുണ്ട്. കയ്യിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം കലക്ടറേറ്റിൽ നൽകിയ നാമനിർദേശ പത്രികയിലാണു വി മുരളീധരന്റെ സ്വത്തുവിവരങ്ങളുള്ളത്. 83,437 രൂപ ലോൺ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് […]
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്ന ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ പരാതി. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിവാദ ഫ്ലക്സുകൾ വെച്ചിരിക്കുന്നത്. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് ചൂട്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഇടത് മുന്നണിയാണ് പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്ഥാനാർത്ഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്. Read Also;കോട്ടയം കൂടല്ലൂർ സെന്റ് മേരീസ് പള്ളിമുറ്റത്തേക്ക് കാർ ഇടിച്ചുകയറി; 2 സ്ത്രീകൾക്ക് ഗുരുതര പരിക്ക് ; കുട്ടി രക്ഷപെട്ടത് […]
ഡൽഹി: വയനാട്ടില്‍ കാട്ടാനയാക്രമണം രൂക്ഷമായിട്ടും എംപി രാഹുൽഗാന്ധി മണ്ഡലത്തിലെത്താൻ വൈകിയതിനെതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടതെന്ന് മുരളീധരൻ പറഞ്ഞു. വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം […]
© Copyright News4media 2024. Designed and Developed by Horizon Digital