തൃശൂര്‍: തൃശൂർ പൂരം വിവാദത്തിൽ എല്‍ഡിഎഫിനെതിരെ ആരോപണവുമായി ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി. പൂരം അലങ്കോലമാക്കിയതിന്‍റെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. തൃശൂരിൽ താമര വിരിഞ്ഞപ്പോൾ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞുവെന്നും അനീഷ് കുമാര്‍ പരിഹസിച്ചു.(bjp thrissur district committee on thrissur pooram controversy) പൊലീസുമായി ചേര്‍ന്ന് ബിജെപി ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്. പൊലീസുമായി ഗൂഢാലോചന നടത്തിയത് ഇടതുപക്ഷമാണ്. വിഎസ് സുനില്‍ കുമാറും […]
തൃശൂർ: തൃശൂർ പൂരം അലങ്കോലമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് വി എസ് സുനിൽ കുമാറിന്റെ പ്രതികരണം.(vs sunilkumar on thrissur pooram issue) പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പൊലീസിന് […]
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ ഉണ്ടായ വിവാദത്തില്‍ തൃശൂർ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആര്‍ ഇളങ്കോയ്ക്കാണ് പകരം ചുമതല. അങ്കിത് അശോകന് പുതിയ ചുമതല നല്‍കിയിട്ടില്ല. (Thrissur Pooram Controversy Commissioner Ankit Asokan transferred) അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനം നേരത്തേ തന്നെ എടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് […]
കൊച്ചി: തൃശൂർ പൂരത്തിൽ പോലീസ് അനാവശ്യ ഇടപെടൽ നടത്തി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് ഹൈക്കോടതി നിർദേശം. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോ എന്നും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ […]
തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയുടെ പേരിൽ സ്ഥലം മാറാനിരിക്കുന്ന അങ്കിത് അശോകന് പകരമാരെന്നതിൽ തീരുമാനമായില്ല. തൃശൂർ സിറ്റി പോലീസ്കമ്മീഷണർ ആയി നിയമിക്കാനുള്ളവരുടെ കാര്യത്തിൽ തീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി നാല് എസ്പിമാരുടെ പേരുകൾ സംസ്ഥാന പോലീസ് മേധാവി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഐപിഎസ് ലഭിച്ച രണ്ടുപേരടക്കം നാലുപേരാണ് പട്ടികയിൽ ഉള്ളത്. ആംഡ് ബറ്റാലിയൻ എസ്പി ജി.ജയദേവ്, ഇന്റലിജൻസ് എസ്പി എം.എൽ.സുനിൽ, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ വി.യു.കുര്യാക്കോസ്, പോലീസ് ആസ്ഥാനത്തെ എഐജി-1 ആർ.വിശ്വനാഥ് എന്നിവരുടെ പേരുകളാണ് […]
തൃശൂർ: തൃശൂർ പൂരം കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ വെടിക്കെട്ട് തീർന്നിട്ടില്ല. തൃശൂർ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ ഇപ്പോഴും ‘വെടിക്കെട്ട്’ തുടരുന്നത്. അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശൂർ സിറ്റി പൊലീസ് ഇത്തവണത്തെ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണർക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പൂരക്കമ്പക്കാർ വിമർശനങ്ങളും പരിഹാസങ്ങളുമായി എത്തുന്നത്. കടുത്ത ഭാഷയിൽ പൊലീസിനെതിരെ കമന്റുകൾ നിറഞ്ഞിരിക്കുകയാണ് പേജിൽ.പൂരം കുളമാക്കിയപ്പോൾ സമാധാനമായോ പൊലീസേ ,ആർക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, […]
തൃശൂർ: മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോ സ്റ്റാറ്റസ് ഇട്ട് തൃശൂരിലെ പൊലീസുകാർ. തൃശൂർ പൂരം നടത്തിപ്പിലും ചടങ്ങുകളിലും കമ്മിഷണർ അങ്കിത് അശോകന്‍റെ അനാവശ്യ ഇടപെടലുകൾ മൂലം വ്യാപക പരാതി ഉയരുന്നതിനിടെയാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിക്കുന്നത് . യതീഷ് ചന്ദ്ര കമ്മിഷണറായിരുന്നപ്പോൾ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ യതീഷ് ചന്ദ്ര പങ്കുകൊള്ളുന്നതും പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതും വിഡിയോയിൽ കാണാം. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമർഷമാണ് യതീഷ് ചന്ദ്രയുടെ […]
തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികളിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണ വിധേയനായ തൃശൂർ കമ്മീഷണർ അങ്കിത് കുമാറിനെ സ്ഥലം മാറ്റും. അങ്കിത്ത് അശോകിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും നിർദേശം നൽകി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. Read Also:തൃശൂർ പൂരം […]
തൃശൂർ: തൃശൂർ പൂരത്തിനിടെയുണ്ടായ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ പോലീസിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ആനകൾക്കുള്ള പട്ട കൊണ്ടുവരുന്നതിന്റെയും കുടമാറ്റത്തിനുള്ള കുടകൾ തടയുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പോലീസ് തടയുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് […]
തൃശൂർ∙ തൃശൂർ പൂരം അലങ്കോലമാകാൻ കാരണം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും അനാവശ്യമായ ഇടപെടലുമാണെന്ന് റിട്ട.എസ്പി ആർ.കെ. ജയരാജ്. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് പരിധിവിട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം കാണാനെത്തുന്നവരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ അവസരമൊരുക്കുകയായിരുന്നു വേണ്ടത്. അതാണ് പൊലീസിന്റെ ചുമതല. അല്ലാതെ അവരെ തടയുകയല്ല. ജയരാജ് പറഞ്ഞു. മന്ത്രിയെയും കലക്ടറെയും വരെ മറികടന്നുള്ള പൊലീസ് രാജ് ആണ് ഇത്തവണ പൂരത്തിന് […]
© Copyright News4media 2024. Designed and Developed by Horizon Digital