കിഫ്ബി മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി. മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ […]
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ കൂടിക്കാഴ്ച വിവാദമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്ക്. ഇപി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച സിപിഎം ചർച്ച ചെയ്യുമെന്നും വളരെ നിഷ്ക്കളങ്കമായി ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് സംഭവത്തിലെ വിലയിരുത്തല്‍. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. ഇത്ര വിവാദമായ കാര്യം നിശ്ചയമായും പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രി പറഞ്ഞിടത്ത് നില്‍ക്കുന്നുവെന്നും ബാക്കി അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ […]
ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് എന്നും ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. ഇഡി യുടെ ആവശ്യം പരിഗണിച്ച് കൂടേ എന്ന് കോടതി തന്നോട് ചോദിച്ചു. ചെയ്യാൻ കഴിയില്ല, കോടതി മെറിറ്റിൽ തീരുമാനിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. ‘ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, പണം ബിജെപിക്ക് വാങ്ങിക്കൊടുക്കുക എന്നത് മാത്രമാണ് ഇഡി ചെയ്യുന്നത്. ആളുകളെ ഭിഷണിപ്പെടുത്തുക കൂറ് മാറ്റിക്കുക എന്നതും ഇഡി ചെയ്യുന്നുണ്ട്. അതൊന്നും ഈ […]
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്. കുടുംബശ്രീയുമായുമായി പണ്ടുമുതല്‍ക്ക് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം. […]
മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വരം കടുപ്പിക്കുന്നു. ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. അന്നാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ്. തൻറെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് തോമസ് ഐസകിെൻറ തീരുമാനം. കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ലെന്നും ഐസക് പറഞ്ഞു. ഇ.ഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം ആരോപിച്ചു.കേസ് […]
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി.എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ.ഇ ഡി ക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലഎന്നും മൻസ് നിയമവിരുദ്ധം എന്നും ഐസക് ആവർത്തിച്ചു. സമൻസ് തടയണം എന്ന ഐസക്കിന്‍റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല. ഇ.ഡിയുടെ റിപ്പോർട്ടിനായി ഹർജികൾ മാർച്ച് 7 ലേക്ക് മാറ്റി. അതേ സമയം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി.സി ഇ ഒ ഹാജരാകില്ല. പകരം ഡി ജി […]
കിഫ്ബി മസാല ബോണ്ട് കേസില്‍ ടി എം തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നോട്ടീസ്. ഈ വരുന്ന തിങ്കളാഴ്ച (ജനുവരി 22) കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ഈ മാസം 12ന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21 വരെ തനിയ്ക്ക് ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇതോടെയാണ് 22ന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയത്. അന്വേഷണത്തെ തടയുന്ന ഒന്നും ഹൈക്കോടതിയുടെ […]
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. മസാലബോണ്ട് സംബന്ധിച്ച് റോവിങ് എൻക്വയറി നടത്താനാകില്ലെന്ന് കോടതി വ്യക്താക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അയച്ച സമന്‍സുകള്‍ എല്ലാം പിൻവലിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി […]
© Copyright News4media 2024. Designed and Developed by Horizon Digital