ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ ഭൂചലനം. മുളുഗു ജില്ലയിൽ ഇന്ന് രാവിലെ 7:27 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.(5.3-magnitude earthquake strikes Telangana) ഹൈദരാബാദിൽ ഉൾപ്പെടെ പ്രകമ്പനം ഉണ്ടായെന്നാണ് പുറത്തു വരുന്ന വിവരം. തെലങ്കാനയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനാമാണ് ഉണ്ടായത്. വീടുകളിൽ നിന്നും […]
ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.(7 maoists killed in encounter at telangana) കൊല്ലപ്പെട്ട ഏഴുപേരിൽ പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും ഉൾപ്പെട്ടിട്ടുണ്ട്. എടൂർ നഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ് പി ശബരീഷ് അറിയിച്ചു. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരണം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസം 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ […]
ഹൈദരാബാദ്: മയോണൈസിന്റെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തെലങ്കാന സര്‍ക്കാര്‍. വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് വഴിയുള്ള ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് വർധിക്കുന്നതിന് പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.(Mayonnaise banned in Telangana) കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നത്. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് […]
ഹൈദരാബാദ്: മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന സഹോദരങ്ങളായ കുട്ടികൾ മിന്നലേറ്റ് മരിച്ചു. ജമേന്ദർ ബസാർ ഗ്രാമവാസികളായ ബോറ സിദ്ധു (15), ബോറ ചന്തു (11) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് ഭദ്രാദ്രി കോതഗുഡമിലാണ് ദാരുണ സംഭവം നടന്നത്.(Two children died after lightning strikes tree in Telangana) മഴ പെയ്യാൻ തുടങ്ങിയതോടെ കൃഷിയിടത്തിന് സമീപത്തെ മരച്ചുവട്ടിൽ ഇരുവരും നിൽക്കുകയായിരുന്നു. ഇതിനിടെ ഇടിമിന്നലേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. അതേസമയം തെലങ്കാനയിൽ ഇന്നലെയും ഇന്നും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. […]
കുട്ടികള്‍ക്ക് കളിക്കാന്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ സാധാരണയായി നല്‍കാറില്ലെങ്കിലും പേന പോലുള്ള വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ സാധാരണയായി ശ്രദ്ധിക്കാറില്ല. ഇത്തരത്തിലുള്ള ഒരു അപകട വാര്‍ത്തയാണ് തെലങ്കാനയിലെ ഭദ്രാചലത്ത് നിന്ന് പുറത്തുവരുന്നത്. പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം. (Five-year-old girl dies after pen pierces through head) ഭദ്രാചലം സുഭാഷ് നഗറില്‍ യുകെജി വിദ്യാര്‍ത്ഥിനിയായ റിയാന്‍ഷികയാണ് മരിച്ചത്. ജൂലൈ 1നാണ് ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ ദാരുണ സംഭവം നടന്നത്. സോഫയില്‍ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ […]
രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന ഹൈക്കോടതിയിൽ കേസവസാനിപ്പിച്ച് ഇന്ന് ക്ളോഷർ റിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് അന്തിമ റിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലീസ് ആവശ്യപ്പെടുന്നു. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, […]
© Copyright News4media 2024. Designed and Developed by Horizon Digital