തിരുവനന്തപുരം: 2023-24 അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ പരീക്ഷ ഫലം അറിയാം. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പിലും ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ […]
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 9-നും പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം നടക്കുക. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. Read More: കിഫ്ബി മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; കേസ് പുതിയ ബെഞ്ച് […]
തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്‍റ് ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് സംവിധാനത്തിന് പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരേ പാഠ്യേതര നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ബോണസ് പോയിന്‍റ് ഇല്ലാതാകും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നൽകുന്ന രീതിക്കാണ് മാറ്റം വരിക. അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിൽ നൽകുന്ന ഗ്രേസ് […]
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം റെക്കോർഡ് വേഗത്തിൽ പൂര്‍ത്തിയായി. മൂല്യനിർണയത്തിന് 70 ക്യാമ്പുകളാണ് പ്രവർത്തിച്ചത്. 10,500 അധ്യാപകർ പങ്കെടുത്തു. 38.5 ലക്ഷം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി. തുടര്‍നടപടികൾ വേഗത്തിലാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്. സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ […]
തൃശൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന് ഉപയോഗിക്കരുതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ താക്കീത് അവഗണിച്ച് ഹാളിൽ മൊബൈൽ ഫോൺ സൂക്ഷിച്ച അധ്യാപികക്കെതിരെ നടപടി. എസ്.എസ്.എൽ.സി പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്ററിൽ നിന്നും തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈൽ ഫോൺ കണ്ടെടുത്തു. തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ കാൽഡിയൻ സിലിയൻ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. ഇതിനെ തുടർന്ന് ഇൻവിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കിയെന്ന് […]
കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 13 ജോടി ഇരട്ടക്കുട്ടികൾ. 877 പേരാണ് ഈ വർഷം ഇവിടെ പരീക്ഷക്കിരിക്കുന്നത്. ഇത് വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണവുമാണ്. ഓമശ്ശേരി സ്വദേശികളായ എ.പി. ബഷീർ-ബുഷ്റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ. ആരിഫ് അഹമദിന്റെയും സുഹൈനയുടെയും മക്കളായ ഹാനി റഹ്മാൻ, ഹാദി റഹ്മാൻ, വാലില്ലാപുഴ സ്വദേശികളായ അബ്ദുൽ ജബ്ബാറിന്റെയും നജ്മുന്നീസയുടെയും മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ് വദ്, […]
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് ആക്കണമെന്ന് കേന്ദ്രം വീണ്ടും നിർദേശം നൽകിയിരുന്നുവെങ്കിലും കേന്ദ്ര നിർദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു. അതേസമയം, എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ […]
തിരുവനന്തപുരം: സംസ്ഥാനത്ത് 2023-24 വർഷത്തെ എസ് എസ് എൽ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ തിയതികളും കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയുടെ തിയതികളും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 4 ന് ആണ് എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാർച്ച് 25 ന് അവസാനിക്കും. എസ് എസ് എൽ സി മൂല്യനിർണയ ക്യാംപ് […]
© Copyright News4media 2024. Designed and Developed by Horizon Digital