ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.(Sonia Gandhi’s private secretary PP Madhavan passed away) വീട്ടിൽ വെച്ച് കുഴഞ്ഞു വീണ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിയായ പി.പി.മാധവൻ കഴിഞ്ഞ 45 വർഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കൽ കുടുംബാംഗമാണ് പി പി മാധവൻ. […]
© Copyright News4media 2024. Designed and Developed by Horizon Digital