കൊച്ചി: വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് ഷോൺ ജോർജ്. എക്സാലോജിക്കിന് അബുദാബിയിലെ കോമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്ന് ഷോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നത്, എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ ആരോപിച്ചു. […]
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എറണാകുളത്ത് എൻ.ഡി.എ സ്ഥാനാർത്ഥി നിർണയത്തിൽ സസ്പെൻസ് തുടരുന്നു. സംസ്ഥാനത്തെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പിയും നാല് സ്ഥാനാർത്ഥികളെ ബി.ഡി.ജെ.എസും പ്രഖ്യാപിച്ചു. എറണാകുളത്ത് സസ്പെൻസ് സ്ഥാനാർഥിയായിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സാധ്യത പട്ടികയിൽ രണ്ടു പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. അതിൽ ഒന്നാമത്തേത് ഷോൺ ജോർജിന്റെ പേരാണ്. മറ്റൊന്ന് മേജർ രവിയുടേയും. പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിനെ എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതായി […]
കൊച്ചി: എക്‌സാലോജിക്കിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസിയെന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് എക്‌സാലോജിക് ആണെന്നു അദ്ദേഹം ആരോപിച്ചു. ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്‌ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2017 ല്‍ നഷ്ടത്തിലായിരുന്ന സിഎംആര്‍എല്‍ 2020 ആയപ്പോള്‍ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. മാസപ്പടി മാത്രമായി ലഘൂകരിക്കരുതെന്നും തന്റെ കൈയില്‍ ഉള്ള എല്ലാ രേഖകളും എസ്എഫ്‌ഐഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക ഹൈക്കോടതി […]
കൊച്ചി: വീണ വിജയന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസിനോട് പൂർണമായും സഹകരിക്കുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കേസ് ആരോപണങ്ങൾ തെളിയിക്കാനുള്ള അവസരമാണെന്നും ഷോൺ ജോർജ് പറഞ്ഞു. കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഷോണിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്. താനൊരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് ഇട്ടതെന്നും ആ പോസ്റ്റിൽ ആരെയും പരാമർശിച്ചിട്ടുള്ളതും ഷോൺ പറഞ്ഞു. വിവരങ്ങൾ മുഴുവൻ പുറത്തുവിട്ടത് മാധ്യമങ്ങളും ഓൺലൈൻ സമൂഹവുമാണ്, ഞാനൊരു ചൂണ്ടയിട്ടപ്പോൾ അവർ അതിൽ കേറി കൊത്തിയെന്നും ഷോൺ ജോർജ് പറഞ്ഞു. വീണക്കെതിരെ […]
പിണറായി വിജയനെതിരെ മറ്റൊരു ഗുഗുതര ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ലാവ്‌ലിൻ കേസിൽ പിണറായിക്ക് ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്നാണ് ഷോണിന്റെ ആരോപണം. 2008ൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ മോഹൻ എന്ന ഉദ്യോഗസ്ഥനാണു വർഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital