പൊന്നാനി: മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ച് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു.ഇന്ന് പുലർച്ചെ പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽമൈൽ അകലെവച്ചാണ് അപകടമുണ്ടായത്. പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ പുലർച്ചെ ഒരു മണിയോടെയാണ് യുവരാജ് സാഗർ എന്ന കപ്പലിടിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ […]
ഏപ്രിൽ 13 ന് പിടികൂടിയ ഇസ്രയേൽ ബന്ധമുള്ള പോർട്ടുഗീസ് കപ്പലിലെ 25 ജീവനക്കാരെ ഇറാൻ മോചിപ്പിച്ചു. ഇറാനിയൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. ഡമാസ്കസിലെ എംബസി ആക്രമണത്തിന് പകരമായാണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. എന്നാൽ സമുദ്രാതിർത്തി ലംഘിച്ചതിനാണ് കപ്പൽ കസ്റ്റഡിയിലെടുത്തത് എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. Read also: പഴകുംതോറും വീര്യം കൂടുമോ ?? യു.എ.ഇ.യിൽ പ്രളയബാധിത സ്ഥലത്തുനിന്നും 70 വർഷം പഴക്കമുള്ള കോള കണ്ടെത്തി
ഇടുക്കി ഡാമിൻ്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ നാവികസേനയുടെ പുതിയ പരീക്ഷണ കപ്പൽ പ്രവർ ത്തനം തുടങ്ങി. ഇന്ത്യൻ നാവിക സേനയ്ക്കാ യി വികസിപ്പിച്ച അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലാണ് ഡാമിൽ ഇറക്കിയത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പരീക്ഷണ കപ്പലിൻ്റെ ഭാഗങ്ങൾ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നു. സോണാർ സംവിധാനത്തിലെ സെൻസറുകളുടെ ദ്രുതവിന്യാസത്തിനും അവ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പരീക്ഷണങ്ങൾക്കാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാറ്റ്ഫോമും അന്തർവാഹിനി പോലെ വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന […]
ലണ്ടന്‍: ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യു.കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിദേശ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്തര്‍വാഹിനിയുടെ ഓക്‌സിജന്‍ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പിഎല്‍എ നേവി സബ്മറൈന്‍ 093-417 എന്ന അന്തര്‍വാഹിനിയിലാണ് സംഭവം. ക്യാപ്റ്റനായ കേണല്‍ സു യോങ് പെങും 21 ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നും ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital