തൃശൂർ: വില്ല നിർമിച്ചു നൽകാൻ പണം കൈപ്പറ്റുകയും ആളുകളെ ചതിക്കുകയും ചെയ്തുവെന്ന പരാതികളിൽ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് മാനേജിംഗ് പാർട്ണർ അറസ്റ്റിൽ. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷ (48) ആണ് അറസ്റ്റിലായത്. പാലക്കാട് കൊല്ലങ്കോട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2012 മുതൽ 2018 വരെ ഗുരുവായൂർ പോലീസിൽ ഇവർക്കെതിരെ നൂറിലധികം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 35 കേസുകളിൽ രഞ്ജിഷ പ്രതിയായി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കു ഹാജരാകാത്തതിനാൽ പ്രതിക്കെതിരെ […]
© Copyright News4media 2024. Designed and Developed by Horizon Digital