മറയൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് ചന്ദനം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയിലായി. ചന്ദനവുമായി ബസ് കാത്തു നിൽക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട നാലംഗ സംഘം രണ്ടു വാച്ചർമാരെ ഇടിച്ച് വീഴ്ത്തി മുങ്ങാൻ ശ്രമിക്കുമ്പോൾ സാഹസികമായി പ്രതികളെ പിടികൂടി. ചന്ദനം മുറിക്കൽ ജോലികളിൽ വിദഗ്ധരാണ് ഇവർ. കാന്തല്ലൂർ ചുരുക്കുളം ഗ്രാമത്തിലെ 48കാരനായ കെ.പഴനിസ്വാമി, 39കാരനായ വി.സുരേഷ്, 48കാരനായ പി. ഭഗവതി, 37കാരനായ റ്റി. രാമകൃഷ്ണൻ എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. ചട്ട മൂന്നാർ സ്വദേശി […]
© Copyright News4media 2024. Designed and Developed by Horizon Digital