അഭിഭാഷകനായ രഞ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ ശിക്ഷാവിധിയിൽ സംതൃപ്തരെന്നു കുടുംബം. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല എന്നും വിരാമമായത് 770 ദിവസമായുള്ള കാത്തിരിപ്പിനാണ് എന്നും രഞ്ജിത്തിന്റെ ഭാര്യയും അമ്മയും പ്രതികരിച്ചു. ‘‘പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുത്ത കോടതി വിധിയിൽ സംതൃപ്തരാണ്. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്.അത്യപൂർവമായ കേസ് തന്നെയാണ് ഇത്. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല. സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്നത്തിനും നന്ദി […]
© Copyright News4media 2024. Designed and Developed by Horizon Digital