തിരുവനന്തപുരം: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത അറുപതുകാരൻ പിടിയിൽ. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശി ഉദയകുമാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയുമായി അടുത്തത്. പിന്നീട് ഇയാൾ യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. യുവതി പരാതി നൽകിയകിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. നാല് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
© Copyright News4media 2024. Designed and Developed by Horizon Digital