തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴപെയ്തത്. ഈ ജില്ലകളുടെ മലയോര മേഖലയിൽ പെയ്ത അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി എന്നാണ് പ്രാഥമിക വിവരം. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപെട്ട സ്ത്രീ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ […]
തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാള്‍ അതിരാവിലെയോ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. മധ്യ […]
തിരുവനന്തപുരം : മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായി മാറും. നാളെ അത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് മറ്റന്നാൾ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിൻറെ വിലയിരുത്തൽ. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ മറ്റൊരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോയേക്കുമെന്നാണ് വിലയിരുത്തൽ. […]
തിരുവനന്തപുരം: ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഈ ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുകയും ഒഡീഷ-ബംഗാൾ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ദന എന്നാണ് ഈ ചുഴലിക്കാറ്റിനിട്ടിരിക്കുന്ന പേര്. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 […]
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം 22ന് രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. ഇത് ചുഴലിക്കാറ്റാകുമെന്ന് പ്രവചനങ്ങളുമുണ്ട്. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് സമീപം ചക്രവാതച്ചുഴി രൂപമെടുക്കും. ഇത് 22ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തി ന്യൂനമര്‍ദമാകും. വടക്കപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി 24ന് തീവ്രമാകും. പിന്നീട് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി കേരളത്തിലും മഴ ലഭിക്കും. അടുത്ത നാല് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയ്‌ക്കും ഇടത്തരം മഴയ്‌ക്കുമാണ് സാധ്യത. കേരള […]
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഇത് ന്യൂനമര്‍ദ്ദമായി […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് The Central Meteorological […]
തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്നു പിൻവാങ്ങിയതായും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത രണ്ടു ദിവസം കേരളത്തിൽ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. ഇതോടൊപ്പം കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും തീരമേഖലകളിൽ ഇന്നു രാത്രി 11.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ […]
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Central Meteorological Department has warned that heavy rain will continue in the state for three more day ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്. ലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകൾക്ക് […]
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.The Central Meteorological Department has warned that heavy rains in the state will continue for the next five days ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മലയോര തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കേരള കർണാടക […]
© Copyright News4media 2024. Designed and Developed by Horizon Digital