തിരുവനന്തപുരം: പെപ്സിയും കൊക്കോ കോളയുമൊക്കെ അടിപൊളിയായി ഡിസ്പ്ലേ ചെയ്യുന്നത് കണ്ടിട്ടില്ലേ, ഇനി അതുപോലെ തന്നെ മനോഹരമായി മദ്യ കുപ്പികൾ ഡിസ്പ്ലേക്ക് വെയ്ക്കും. സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കാനാണ് ബവ്റിജസ് കോർപറേഷൻ്റെ തീരുമാനം. ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ തുടങ്ങുന്ന, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളിലാവും മദ്യകമ്പനികൾക്ക് ബ്രാൻഡ് ഡിസ്പ്ലേക്ക് അവസരം ഒരുങ്ങുന്നത്. കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം […]
© Copyright News4media 2024. Designed and Developed by Horizon Digital