നിലക്കടല കഴിച്ചിട്ട് പണം കൊടുക്കാതെ കടക്കാരനെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. കടക്കാരനോട് പൊലീസുകാരൻ തട്ടിക്കയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്.Policeman suspended for eating peanuts and threatening shopkeeper without paying ജൂൺ 1നായിരുന്നു സംഭവം. തിരുച്ചിറപ്പള്ളിയിലുള്ള വഴിയോരക്കച്ചവടക്കാരനോട് ആണ് രാധാകൃഷ്ണൻ നിലക്കടല വാങ്ങിയത്. പൈസ ചോദിച്ചപ്പോൾ താൻ പൊലീസുകാരനാണെന്ന് പറഞ്ഞ് കടക്കാരനോട് തട്ടിക്കയറി. താൻ ശ്രീരംഗം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും ഇങ്ങനെ പോയാൽ […]
© Copyright News4media 2024. Designed and Developed by Horizon Digital