കൊച്ചിയിൽ ഇന്ന് രാവിലെ ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിൻറെ മകൻ വൈഷ്ണവാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും നടത്തിയ തെരച്ചിലിൽ വൈഷ്ണവിനെ കണ്ടെത്തി. പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. English summary : An 18 -year -old boy drowned […]
പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയതായി ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജില്ലാ കലക്ടർ രാവിലെ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്വേഷണ റിപ്പോർട്ട് തള്ളുന്ന രീതിയിലാണ് ഫോർട്ടുകൊച്ചി സബ് കലക്ടർ കെ മീരയുടെ റിപ്പോർട്ട്. മത്സ്യക്കുരുതി സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും കുഫോസിൻ്റെയും വൈരുദ്ധ്യമുള്ള കണ്ടെത്തലുകളിൽ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. പെരിയാറിൽ […]
കൊച്ചി: രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് പെരിയാറിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ രാത്രിയിലാണ് സംഭവം. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മീനുകൾ ചാവാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യകൃഷി നടത്തിയ കർഷകർക്ക് ഉണ്ടായത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ആദ്യം ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. തുടര്‍ന്ന് കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇവിടെ മത്സ്യകൃഷി ചെയ്തവര്‍ക്കാണ് നഷ്ടം ഉണ്ടായത്. ലക്ഷങ്ങള്‍ മുടക്കിയാണ് കർഷകർ മീൻകൃഷി […]
© Copyright News4media 2024. Designed and Developed by Horizon Digital