തിയേറ്ററുകള്‍ കുടുകുടാ ചിരിപ്പിച്ച് മികച്ച കളക്ഷന്‍ നേടിയ ‘ഗുരുവായൂരമ്പലനടയില്‍’ ഒടിടിയില്‍ എത്തി. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. (Box office hit film; ‘guruvayur ambalanadayil has reached OTT) പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. […]
തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ‘ആവേശം’. കഴിഞ്ഞ ദിവസമാണ് ചിത്രം 150 കോടി ക്ലബിൽ ഇടംനേടിയത്. കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ കഴിയുന്ന സിനിമയാണ് ആവേശം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ആവേശം ഒടിടിയിൽ എത്തുന്നെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ […]
തീയറ്ററുകളിലെ രണ്ടുമാസത്തെ വിജയകരമായ പ്രദർശനത്തിന് ശേഷം പ്രേമലു ഒടിടിയിലേക്ക്. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രേമലു ഏപ്രില്‍ രണ്ടാം വാരാന്ത്യത്തോടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും എന്നാണ് പുതിയ വിവരം. മമിത ബൈജു, നസ്ലെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു 2024 ഫെബ്രുവരി 9-ന് ആണ് തീയറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ റിലീസ് ചെയ്ത പ്രേമലു മലയാള സിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. ഏപ്രില്‍ 12നായിരിക്കും ചിത്രം ഒടിടിയില്‍ […]
യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 5ന് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. 200 കോടി രൂപയില്‍ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കളക്റ്റ് ചെയ്തത്. ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, […]
© Copyright News4media 2024. Designed and Developed by Horizon Digital