കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. നവീന്റെ മരണത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസില്‍ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു ദിവ്യയുടെ പ്രതികരണം.(PP Divya responds to the media after being released from jail) […]
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. 11 ദിവസമായി ജയിലിലാണ് ദിവ്യ. (Naveen babu’s death case;Court granted bail to PP Divya) കേസിൽ അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാൽ ജാമ്യം നൽകണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ […]
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. 11 ദിവസമായി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് ദിവ്യ.(Court verdict on PP Divya’s bail plea today) കേസിൽ അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാൽ ജാമ്യം നൽകണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനും […]
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടർന്ന് വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണം ദുഃഖകരമാണെന്ന് അസോസിയേഷന്‍ പറഞ്ഞു. എന്നാൽ പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കലക്ടർക്കെതിരെ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷന്‍ വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.(IAS Association in support of Kannur Collector Arun k Vijayan) അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. കഴിഞ്ഞ ദിവസം […]
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡ് ചെയ്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ആദ്യ ദിനം ചിലവഴിച്ചത് ലൈബ്രറിയിലും ജീവനക്കാരോട് സംസാരിച്ചും. സഹ തടവുകാരിൽ നിന്ന് മോശം പെരുമാറ്റമോ കയ്യേറ്റമോ ഉണ്ടാകാതിരിക്കാൻ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.(Special surveillance in prison for PP Divya) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യ കഴിയുന്നത്. എന്നാൽ ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്ക് […]
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ പി പി ദിവ്യ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. തലശ്ശേരി സെഷന്‍സ് കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. ജാമ്യാപേക്ഷയ്‌ക്കെതിരെ കക്ഷി ചേരാനാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം.(P P Divya will be file bail plea tomorrow) കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഇന്നാണ് ദിവ്യ കീഴടങ്ങിയത്. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ […]
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തെ തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയെടുത്ത കേസിലെ പ്രതി പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് ദിവ്യയെ മറ്റും.(ADM Naveen babu’s death; pp divya remanded) അതേസമയം, പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. കനത്ത പൊലീസ് സന്നാഹത്തോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ […]
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പറയുക. കഴിഞ്ഞ ദിവസം ഹർജിയിൽ വാദം മണിക്കൂറുകളോളം നീണ്ടു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പി പി ദിവ്യ ഒളിവിലാണ്. അതിനിടെ […]
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്.(high blood pressure; pp divya hospitalized) പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ദിവ്യ ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയാനിരിക്കെയാണ് സംഭവം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി […]
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ഉടൻ ഇല്ലെന്ന് സിപിഐഎം. തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെതാണ് തീരുമാനം. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് യോഗത്തിൽ തീരുമാനിച്ചത്.(ADM Naveen babu’s death; No immediate party action against PP Divya says cpim) മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനത്തിനനുസരിച്ച് മാത്രമേ നടപടി എടുക്കുകയുള്ളെന്നും യോഗത്തിൽ ധാരണയായി. അതേസമയം ദിവ്യ ഇപ്പോഴും […]
© Copyright News4media 2024. Designed and Developed by Horizon Digital