തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂറിൻ ടൈഫസ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം അപൂർവമായാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.(murine typhus confirmed in Thiruvananthapuram) രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. എന്നാൽ ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമാണെങ്കിലും ജനങ്ങൾ […]
© Copyright News4media 2024. Designed and Developed by Horizon Digital