ഡൽഹി: മണിപ്പൂരിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. (Another attack on the house of MLAs in Manipur; Amit Shah called a meeting again) കലാപം തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഡൽഹിയിൽ വെച്ചാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം […]
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീടിന് നേരെയും ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം നടന്നു. ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.(again clash; Curfew imposed in Manipur) ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. […]
ന്യൂഡൽഹി: സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്. ജിരിബാമിലെ പൊലീസ് സ്റ്റേഷനു നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സി.ആർ.പി.എഫ് വെടിയുതിർത്തത്. കുകി-ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.
മണിപ്പുരിൽ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Conflict again in Manipur; Three people were killed in the attack) കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാനത്ത് വംശീയ സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിതി അതീവസംഘർഷഭരിതമാണ്. വംശീയ സംഘട്ടനത്തിൻ്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി […]
ഒരിടവേളയുടെ ആശ്വാസം ഒഴിയും മുൻപേ മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. സ്‌നിപ്പർമാരെയും ഡ്രോൺ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. (Tensions are high in Manipur; Attack with snipers and drone bombs: 2 killed, 9 injured.) ഉച്ചയ്ക്കു 2.35ന് കാങ്‌പോക്‌പിയിലെ നാഖുജാങ് ഗ്രാമത്തിൽനിന്ന് ഇംഫാൽ വെസ്റ്റിലെ കഡാങ്‌ബാന്റിലേക്കാണ് ആക്രമണം തുടങ്ങിയത്. പ്രദേശത്തെ ഓരോ വീടിനുമേലും ഒരു ഡ്രോൺ വീതം ബോംബ് വർഷിച്ചെന്നു കഡാങ്‌ബാൻഡിലെ താമസക്കാർ […]
© Copyright News4media 2024. Designed and Developed by Horizon Digital