കണ്ണൂർ: ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി. 1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്. ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് എത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടോടെ 2020 സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച വാർത്തക്കെതിരെയാണ് കേസ്. ഇ.പി ജയരാജൻ അന്ന് വ്യവസായ മന്ത്രിയായിരുന്നു. മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, […]
© Copyright News4media 2024. Designed and Developed by Horizon Digital