വീഡിയോ കോളുകൾക്കായി ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഇതുപ്രകാരം കുറഞ്ഞ വെളിച്ചത്തിലും വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തത ഉറപ്പുവരുത്തുന്നു. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും. ‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital