ഓൺലൈൻ വ്യാപാരം വൻ തോതിൽ ഉയർന്നതും മറ്റു പ്രതിസന്ധികളും മൂലം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിന്ധി. സംസ്ഥാനത്തെ ചെറുകിട ഇലക്ട്രോണിക്, വസ്ത്ര, ഹോം അപ്ലയൻസസ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഓൺലൈൻ കുത്തക സൈറ്റുകൾ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവായതോടെ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഓൺലൈൻ വ്യാപാരം പലയിരട്ടിയായി വർധിച്ചു. കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് പുറത്തുപോയി വസ്തുക്കൾ വാങ്ങാൻ കഴിയാതിരുന്നതോടെ കൂടുതൽ ആളുകൾ ഓൺലൈൻ ഉപഭോക്താക്കളായി മാറി. ഇവർ […]
മിക്ക വീടുകളിലും ഏറെക്കാലമായി ഉപയോഗിക്കാതെ ഇരിക്കുന്ന പാത്രങ്ങൾക്കൊപ്പം ഒരു കുക്കർ എങ്കിലും ഉണ്ടാകും. ചിലർ പുതിയത് വാങ്ങുന്ന സമയത്ത് പഴയ കുക്കർ വിൽക്കാറുണ്ട്. എന്നാൽ ചിലരാണെങ്കിൽ അത് വീട്ടിൽ തന്നെ സൂക്ഷിക്കും. എന്നാൽ ഉപയോഗ്യ ശൂന്യമായി തട്ടിൻപുറത്ത് കിടക്കുന്ന പഴയ കുക്കറിനെ ഒന്ന് പൊടി തട്ടി എടുത്തോളൂ. അതുകൊണ്ട് വേറെയും ചില ഉപയോഗങ്ങളുണ്ട്.(How to use old pressure cooker)
‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെ’ന്ന് പഴമക്കാർ പറയാറുണ്ട്. നമ്മൾ മറ്റൊരാളോട് സംസാരിക്കാൻ ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് കയറിവന്നു പണി കിട്ടുന്ന സന്ദർഭങ്ങൾ നിരവധിയാണല്ലേ. അതുവഴി ഗുരുതര പ്രശ്നങ്ങൾ നേരിട്ടവരുമുണ്ട്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?(Reasons of Freudian slip) Parapraxis, Freudian slip എന്നീ പേരുകളിലാണ് ഈ നാക്കുപിഴ അറിയപ്പെടുന്നത്. നമ്മുടെ ആശയവിനിമയത്തിലോ ഓർമശക്തിയിലോ സംഭവിക്കുന്ന ഒരു പിശക് മൂലമാണ് ഇത് സംഭവിക്കുന്നത്. മനഃശാസ്ത്ര പ്രതിഭ സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ, സ്ലിപ് […]
നിത്യജീവിതത്തില്‍ പലവിധ ആരോഗ്യപ്രശ്ങ്ങളും അസുഖങ്ങളും അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. അവയ്‌ക്കെല്ലാം കാരണങ്ങളും പലതാണ്. മാറിവരുന്ന കാലാവസ്ഥയും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ മഞ്ഞുകാലത്ത് നാം അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. മഞ്ഞുകാലത്തെ തലവേദനയുടെ കാരണങ്ങൾ എന്തെന്ന് നോക്കാം. വരണ്ട വായു മഞ്ഞുകാലത്ത് അന്തരീക്ഷ താപനില താഴുകയും വായു വല്ലാതെ വരണ്ടിരിക്കുകയും ചെയ്യും. ഇത് ചർമം, മുടി എല്ലാം വരണ്ടത് ആവാൻ കാരണമാകുന്നു. ഇതുപോലെ നാം ഏറെ നേരം തുടരുന്ന അന്തരീക്ഷം വല്ലാതെ വരണ്ടതായാൽ പ്രത്യേകിച്ച് ഹീറ്ററുപയോഗിക്കുമ്പോള്‍, അങ്ങനെയുണ്ടാകുന്ന ‘ഡീഹൈഡ്രേഷൻ’ […]
പ്രായമായവരെ പലവിധ ആരോഗ്യപ്രശ്ങ്ങൾ അലട്ടാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് വിളിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പ്രായം ഏറുന്നതുകൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വത്യാസങ്ങൾ കൊണ്ടും എല്ലുകളുടെ ബലക്കുറവ് ഉണ്ടാകാം. ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ പ്രധാന കാരണങ്ങൾ തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും ഓസ്റ്റിയോപോറോസിസ് രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തതും വിറ്റാമിൻ ഡിയുടെ കുറവുമാണ് പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് […]
ശൈത്യകാലത്ത് ചർമത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. എന്നാൽ ചർമ പ്രശ്നങ്ങളോടൊപ്പം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളും ശൈത്യകാലത്ത് ഉണ്ടാകാറുണ്ട്. ഹൃദയപ്രശ്‌നങ്ങള്‍, മോണിങ് സ്‌ട്രോക്, ഹൃദയ സ്തംഭനം എന്നിവയാണ് ശൈത്യകാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഹൃദയാഘാതത്തിന്റേതായി സാധാരണ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്കു പുറമേ മറ്റു ചില ലക്ഷണങ്ങളും ശൈത്യകാലത്ത് പ്രകടമാകാം, പ്രത്യേകിച്ച് രാവിലെയുള്ള സമയത്ത്. അവ ഏതൊക്കെയെന്നു നോക്കാം. 1. അമിതമായ ക്ഷീണം രാത്രി എട്ടു മണിക്കൂര്‍ സുഖനിദ്രയ്ക്കു ശേഷം രാവിലെ ഉണരുമ്പോള്‍ അതി കഠിനമായ ക്ഷീണം അനുഭവപ്പെടുന്നെങ്കില്‍ […]
ഇന്ന് വളരെ സാധാരണയായി കാണുന്ന ഒരു ജീവിത ശൈലി രോഗമാണ് ഫാറ്റി ലിവർ. പേര് പോലെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. മദ്യപാനം മൂലം ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും രണ്ടായി തരംതിരിക്കാറുണ്ട്. അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും ഇത് സാധാരണയായി കാണുന്നു. ലിവർ ഫങ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ […]
തേനിന്റെ ഔഷധ ഗുണങ്ങൾ നിരവധിയാണ്. വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍, പൊള്ളല്‍, കഫക്കെട്ട് മുതൽ വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് വരെ തേൻ ഉപയോഗിക്കുന്നു. എന്നാൽ ഇക്കാലത്ത് കലർപ്പൊന്നുമില്ലാത്ത നല്ല തേൻ കിട്ടാനും എളുപ്പമല്ല. അതുകൊണ്ട് തന്നെ കുറച്ചു ആണെങ്കിൽ പോലും മിക്ക വീടുകളിലും തേൻ സൂക്ഷിച്ചു വെക്കാറുണ്ട്. ഒരിക്കലും കേടു വരാത്ത ഭക്ഷണമായി തേനിനെ പറയാറുണ്ടെങ്കിലും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തേൻ എപ്രകാരം സൂക്ഷിക്കണമെന്ന് നോക്കാം >തേൻ സൂക്ഷിച്ചുവയ്ക്കുന്ന പാത്രം വളരെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ജാറിന് പകരം ചില്ലിന്‍റെ […]
നമുക്കുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി ശരീര വേദനയും സ്ഥിരമാണ്. പലർക്കും പലവിധത്തിലാണ് വേദനകൾ ഉണ്ടാകാറുള്ളത്. എന്നാൽ ശരീര വേദനകൾ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ പോയി ചികിത്സ നടത്തുന്നവർ ചുരുക്കമാണ്. ഒട്ടുമിക്ക ആളുകളും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന വേദന സംഹാരികളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വേദന സംഹാരികളിൽ മുൻപന്തിയിലാണ് മെഫ്റ്റാല്‍. ആര്‍ത്തവ വേദന, വാതരോഗത്തിന്‍റെ ഭാഗമായുണ്ടാകുന്ന വേദന, പല്ലുവേദന എന്നിവയ്ക്കെല്ലാം വ്യാപകമായി മെഫ്റ്റാല്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ മെഫ്റ്റാലിന്റെ അമിതോപയോഗം ഗുരുതര പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാര്‍മക്കോപ്പിയ […]
ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളിൽ ഒന്നാണ് പ്രമേഹം.ഇന്ന് പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ അശ്രദ്ധ മൂലം പ്രമേഹം നമ്മെ ആരോഗ്യപ്രശ്നങ്ങളെയും മറ്റ് അസുഖങ്ങളിലേക്കും നയിക്കും പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. പ്രമേഹം കൂടുതലായി കഴിഞ്ഞാൽ രോഗികളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഡയബെറ്റിക് നെഫ്രോപ്പതി. എന്താണ് ഡയബെറ്റിക് നെഫ്രോപ്പതി പ്രമേഹം വൃക്കകളെ ബാധിക്കുന്നൊരു അവസ്ഥയാണ് ഡയബെറ്റിക് […]
© Copyright News4media 2024. Designed and Developed by Horizon Digital