ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ ജവാന് വീരമൃത്യു. ഹവിൽദാർ വി സുബ്ബയ്യയാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.(Landmine blast in Poonch; soldier martyred) മാണ്ഡിയിലെ സൗജിയാണ സെക്ടറിൽ ജോലി ചെയ്തിരുന്ന സൈനികൻ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു. പിന്നാലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീനഗർ-ബാരാമുള്ള ഹൈവേയിൽ നിന്ന് ഐഇഡി കണ്ടെത്തി നിർവീര്യമാക്കിയതിന് പിന്നാലെയാണ് കുഴിബോംബ് സ്ഫോടനം നടന്നത്.
© Copyright News4media 2024. Designed and Developed by Horizon Digital