യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെയാണ് ആ വാർത്ത എത്തിയത്. ഒന്നുമറിയാതെ, കൊഞ്ചിയും ഓടിക്കളിച്ചും എല്ലാവര്ക്കും പ്രിയങ്കരിയായി നടന്ന ആ മാലാഖ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സ്പാള്‍ഡിങ്ങില്‍ താമസിക്കുന്ന അനിത ജിനോ ദമ്പതികളുടെ ഒരു വയസ്സ് തികയാത്ത കുഞ്ഞുമോൾ അഥീനയാണ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. Daughter of Malayali couple died of pneumonia in UK പ്രസവ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാന്‍ അനിത തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി വന്നപ്പോള്‍ തന്നെ ജിപിയെ വിളിക്കുകയും […]
ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുകയായിരുന്നതിനാൽ കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നു പരാതി.കടുത്ത പനിയുമായി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസ്സുകാരി മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് എന്നാണു ആരോപണം. Complaint that 5-year-old girl died due to lack of treatment ബുധനാഴ്ച ഉച്ചതിരിഞ്ഞാണു സോഫിയ എന്ന ബാലികയെ പിതാവ് നസീം ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആ സമയത്ത് അവിടെ കുട്ടികളുടെ ഡോക്ടർ ഉണ്ടായിരുന്നില്ല. പല മുറികളിലേക്കു പറഞ്ഞുവിട്ടെങ്കിലും ഒരിടത്തും ഡോക്ടറോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് […]
ഊഞ്ഞാൽ ആടുന്നതിനിടയിൽ സിമന്റ് തൂണ് ഇളകി ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്. തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുര ത്താണ് ദാരുണ സംഭവം ഉണ്ടായത്. വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ സിമന്റ് തൂണ് തകർന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. A four-year-old boy died when a cement pillar fell on his body രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മൂന്നാമത്തെ […]
നീന്തൽകുളത്തിൽ വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. A three-year-old boy met a tragic end in Muvatupuzha Paipra ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ […]
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അടിമാലിയിൽ ആണ് സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.(A 10-year-old girl met a tragic end after getting food stuck in her throat in Adimali) ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി ആശുപത്രിയിൽ. വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് ഇനി പഠനവിഷയം തെരഞ്ഞെടുക്കാം; സംസ്ഥാനത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital